വാള്‍ മുനയില്‍ നിന്ന് ജീവിതത്തിലേക്ക്
അമ്മാര്‍ കിഴുപറമ്പ്
ഒടുവില്‍ ഉള്‍ക്കിടിലത്തോടെ കാത്തിരുന്ന ആ വെള്ളിയാഴ്ചപുലര്‍ന്നു. കഴിഞ്ഞ ഓരോ വെള്ളിയാഴ്ചയും കടന്നുപോയതുഭീതിപരത്തിയാണ്. വെള്ളിയാഴ്ച മാത്രമേ തലവെട്ടല്‍നടപ്പാക്കുകയുള്ളൂ എന്നതുകൊണ്ടു തന്നെ അന്നേ ദിവസംകഴിഞ്ഞാല്‍ പിന്നെ ഒരാഴ്ച വരെ ആയുസ്സ് നീണ്ടുകിട്ടും. ഒരുതരംമരവിച്ച അവസ്ഥയില്‍ സെല്ലിനുള്ളില്‍ കഴിഞ്ഞുകൂട്ടുകയായിരുന്നു.പുതുവസ്ത്രങ്ങളും ഭക്ഷണങ്ങളും തന്ന് അധികൃതര്‍ സ്നേഹംപ്രകടിപ്പിച്ചതോടെ മനസ്സ് മുഴുവന്‍ ഈ ലോകത്തോടു വിടപറയാന്‍സന്നദ്ധമായി. ആരെയെങ്കിലും വിളിച്ചു സംസാരിക്കാനുണ്െടങ്കില്‍ആവാമെന്നു പറഞ്ഞു ഫോണ്‍ അനുവദിച്ചെങ്കിലും വേണ്െടന്നുപറഞ്ഞു. മനസ്സ് വീണ്ടും മോഹങ്ങള്‍ നെയ്യുമെന്നുംബന്ധുജനങ്ങളുടെ വാക്കുകള്‍ മനസ്സിന്റെ വേദനഅധികരിപ്പിക്കുമെന്നുമായിരുന്നു ഭയം. പുതുവസ്ത്രങ്ങള്‍ മാറ്റിപ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ മരണം പ്രതീക്ഷിച്ചു നിന്നു.ചുറ്റും കമ്പികൊണ്ടു മറച്ച വാഹനത്തിനു പുറകെ അപായമണിമുഴക്കി ആംബുലന്‍സും മറ്റു രണ്ടു വാഹനങ്ങളുമുണ്ടായിരുന്നു.നോക്കെത്താദൂരത്തു വ്യാപിച്ചുകിടക്കുന്ന മണല്‍പ്പരപ്പിലൊരിടത്തുവാഹനവ്യൂഹം നിന്നു. കൈ രണ്ടും പുറകിലേക്കു വളച്ചുചങ്ങലകൊണ്ടു ബന്ധിച്ച് അവരയാളെ വാഹനത്തില്‍ നിന്ന് ഇറക്കിനടത്തിച്ചു. കുടിക്കാന്‍ വെള്ളം നല്‍കിയ ശേഷംമറ്റൊരുദ്യോഗസ്ഥന്‍ മണലില്‍ കാല്‍മുട്ടു മടക്കി ഇരുത്തിച്ചു. മുഖം കറുത്ത തുണികൊണ്ടു മറച്ചു.പ്രാര്‍ഥനയ്ക്ക് അവസരം കൊടുത്തു. ഒരുദ്യോഗസ്ഥന്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. ഇതോടെ ഹൃദയമിടിപ്പുപോലും നിലച്ചുപോയതായി തോന്നി.അതുവരെ വാഹനത്തില്‍ നിന്നു പുറത്തിറങ്ങാതെ നിന്ന ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അരികിലേക്കുനടന്നുവന്നു. അയാള്‍ പാസ്പോര്‍ട്ട് ആവശ്യപ്പെടുന്നതു വ്യക്തമായി കേള്‍ക്കാമായിരുന്നു. പിന്നീടയാള്‍മറ്റുള്ളവരോടു ക്ഷോഭിക്കുന്നതാണു കേട്ടത്. കഴുത്തില്‍ വാള്‍ത്തല പതിയുന്നതും കാത്തുനില്‍ക്കുമ്പോള്‍അവരുടെ സംഭാഷണം മുഹമ്മദ്കുട്ടിക്കു കേള്‍ക്കാമായിരുന്നില്ല. വാള്‍ പതിയുന്നതിനു പകരം പെട്ടെന്നുപിറകില്‍ നിന്ന് ആരോ അയാളെ ആഞ്ഞുതള്ളി. കൈ പിന്നില്‍ ബന്ധിച്ചതിനാലും ഓര്‍ക്കാപ്പുറത്തുള്ളപ്രഹരമായിരുന്നതിനാലും മണലില്‍ മുഖംകുത്തി വീണു. ആരൊക്കെയോ ചേര്‍ന്നു പിടിച്ചുയര്‍ത്തിവാഹനത്തില്‍ കയറ്റി.വീണ്ടും ജയിലിലേക്കു കൊണ്ടുപോയി. എന്താണു സംഭവിച്ചതെന്നു പിന്നീടാണു മനസ്സിലായത്. അന്നു ശിക്ഷനടപ്പാക്കേണ്ടിയിരുന്നതു മുഹമ്മദ് മുത്തൈരി എന്ന അറബിയെയായിരുന്നത്രെ. മുഹമ്മദ് എന്നു കേട്ടുജയിലധികൃതര്‍ തെറ്റിദ്ധരിച്ചു കൊണ്ടുപോയതാണെന്നറിഞ്ഞപ്പോള്‍ മനസ്സ് കുളിര്‍ത്തില്ല. കാരണം ആധിപൂണ്ട കുറേ ദിനാരാത്രങ്ങള്‍ കൂടി ലഭിച്ചു എന്നല്ലാതെ മോചനം ഇല്ലെന്നത് ഉറപ്പായിരുന്നു. പാസ്പോര്‍ട്ടുംഫോട്ടോയും അവസാനവട്ട പരിശോധന നടത്തിയ ഉദ്യോഗസ്ഥനു കൂടി അബദ്ധം പിണഞ്ഞിരുന്നുവെങ്കില്‍...ചെയ്യാത്ത കുറ്റത്തിന്... ഒരു ജന്മം ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പൊലിയുമായിരുന്നു.ഗൂഢാലോചനഓര്‍ക്കുമ്പോള്‍ എല്ലാം ഒരു സിനിമാ കഥ പോലെ കുഞ്ഞുമുഹമ്മദ് കുട്ടിക്കു തോന്നുന്നു. മൂന്നുമാസത്തെലീവില്‍ നാട്ടില്‍ വന്നതാണ്. നാട്ടിലെത്തിയപ്പോള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കടുത്ത ചൂടിലായിരുന്നുമുന്നിയൂര്‍ പഞ്ചായത്ത്. ലീഗ്പ്രവര്‍ത്തകനായ മുഹമ്മദ്കുട്ടിയുടെ ഒഴിവുദിവസങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തനത്തിനുവേണ്ടി കഴിഞ്ഞു തീര്‍ന്നു. പഞ്ചായത്ത് ഭരണം യു.ഡി.എഫിന്റെ കൈയിലായി. സന്തോഷത്തോടെ തിരിച്ചുസൌദിയിലേക്കു പുറപ്പെടുന്നതു മുതലാണ് അയാളുടെ ജീവിതമാകെ മാറ്റിയ സംഭവങ്ങളുടെ പരമ്പരതുടങ്ങുന്നത്.മുന്നിയൂര്‍ പഞ്ചായത്തില്‍ നിന്നു നൂറുകണക്കിന് ആളുകള്‍ റിയാദിലുണ്ട്. കുഞ്ഞിമുഹമ്മദ് കുട്ടിയുടെബന്ധുക്കളും അടുത്ത പ്രദേശത്തുകാരും ഉറ്റവര്‍ക്കുള്ള സാധനങ്ങളും കത്തുകളും നേരിട്ടു കണ്ടും അതിനുകഴിയാത്തവര്‍ പറഞ്ഞേല്‍പ്പിച്ച കടകളിലുമാണ് ഏല്‍പ്പിച്ചത്. ദമ്മാമിലും റിയാദിലുമുള്ളവര്‍ക്കു കൊടുക്കാനുള്ളനൂറോളം കത്തുകള്‍. ദമ്മാം എയര്‍പോര്‍ട്ടിലെ നാര്‍ക്കോട്ടിക് സെല്‍ അധികൃതരുടെ പിടിയിലകപ്പെടാന്‍ഇടയാക്കിയത് ആ കത്തുകളാണ്. മുംബൈ-ബഹ്റയ്ന്‍, ബഹ്റയ്ന്‍-ദമ്മാം കണക്ഷന്‍ വിമാനത്തിലാണുമുഹമ്മദ്കുട്ടി അന്നു യാത്ര ചെയ്തിരുന്നത്. വിമാനം 8.10നു ബഹ്റയ്നില്‍ നിന്നു പറക്കുന്നതിനു മുമ്പേമുന്നിയൂരിലെ സ്ഥിരതാമസക്കാരനും റവന്യു ഇന്‍സ്പെക്ടറുമായ ആര്‍.ഐ. ബാവയുടെ 2460505 നമ്പറില്‍പാലപ്പെട്ടികുഞ്ഞൂട്ടി ദമ്മാം എയര്‍പോര്‍ട്ടില്‍ പിടിക്കപ്പെട്ടെന്നു ഫോണ്‍ വന്നിരുന്നു. ആരാണു വിളിക്കുന്നതെന്നുചോദിച്ചപ്പോള്‍ -ദിസ് ഈസ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ലി -എന്നുപറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ഈ സമയത്തുബഹ്റയ്നില്‍ നിന്നും മുഹമ്മദ്കുട്ടി ദമ്മാമിലേക്കുള്ള യാത്രയിലായിരുന്നു എന്നതില്‍ നിന്നു തന്നെ ഇതൊരുമുന്‍കൂട്ടിയുള്ള പദ്ധതിയായിരുന്നു എന്നു വ്യക്തമായിരുന്നു.ദമ്മാം എയര്‍പോര്‍ട്ടില്‍ കസ്റംസ് പരിശോധനകളെല്ലാം കഴിഞ്ഞു സാധനങ്ങളുമായി പുറത്തിറങ്ങുമ്പോഴാണുപിന്നില്‍ നിന്ന് അറബിഉദ്യോഗസ്ഥന്‍ 'പാലപ്പെട്ടി കുഞ്ഞൂട്ടി' എന്നു വിളിക്കുന്നതു കേട്ടത്. നാട്ടുകാര്‍ മാത്രംവിളിക്കുന്ന പേര് എങ്ങനെ അറബി അറിഞ്ഞുവെന്നു ചിന്തിക്കാന്‍ തുടങ്ങുമ്പോഴേക്കും അയാള്‍ രണ്ടാമത്തെചോദ്യം പുറത്തെടുത്തു. 'വെയിന്‍ രിസാല?' (കത്തുകളെവിടെ?).ഉത്തരം നല്‍കും മുമ്പേ അറബി പ്രത്യേക മുറിയിലേക്കു മുഹമ്മദ്കുട്ടിയെ കൊണ്ടുപോയി. കൈയിലുംബാഗിലുമുള്ള മറ്റു സാധനങ്ങളൊന്നും തൊടാതെ അയാള്‍ കത്തുകള്‍ മുഴുവന്‍ വാങ്ങി മേശപ്പുറത്തു നിരത്തി.വി.പി. ഖാലിദിനും സി.എ. മജീദിനുമുള്ള രണ്ടു കത്തുകള്‍ തിരഞ്ഞെടുത്ത് അറബി പൊട്ടിച്ചു. ഒന്നില്‍ കുറേഅശ്ളീലചിത്രങ്ങളുടെ നെഗറ്റീവുകളും മറ്റൊന്നില്‍ കുറേ ചെടിവിത്തുകളുമായിരുന്നു. വിത്തുകള്‍കൈയിലെടുത്ത ശേഷം അറബി പറഞ്ഞു: 'മര്‍വാനബുദൂര്‍' (കഞ്ചാവ് ചെടിയുടെ വിത്തുകള്‍). അപ്പേഴേക്കുംയൂനിഫോമിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ ചുറ്റിലും കൂടിയിരുന്നു. ഇതാര്‍ക്കു വേണ്ടികൊണ്ടുവന്നതാണെന്നു പറഞ്ഞാല്‍ രക്ഷപ്പെടാമെന്നായി ഉദ്യോഗസ്ഥന്മാര്‍. ഒന്നും പറയാനാവാതെ ഏറെനേരം നിന്നു.നാര്‍ക്കോട്ടിക് സെല്ലില്‍അപ്പേഴേക്കും ഡോക്ടര്‍മാരെത്തി രക്തപരിശോധനയ്ക്കു സാമ്പിള്‍ ശേഖരിച്ചു. കൈയും കാലുംചങ്ങലകൊണ്ടു ബന്ധിച്ചു വാഹനത്തില്‍ കയറ്റി ദമ്മാമിലെ 91 നാര്‍ക്കോട്ടിക് സെക്ഷന്‍ ജയിലിലേക്കു മാറ്റി.അറബികളും പാകിസ്താനികളും മാത്രമുള്ള ജയിലില്‍ കടുത്ത പീഡനത്തിന്റെ നാളുകളായിരുന്നു പിന്നീട്.ഇതു വെറുമൊരു മയക്കുമരുന്നു കടത്തുകേസല്ല. സൌദിഅറേബ്യയാകെ കഞ്ചാവ് കൃഷി നടത്താന്‍ പറ്റുന്നവിത്തുകളാണു പിടിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മുഹമ്മദ്കുട്ടി ഒരു വന്‍സംഘത്തിലെ കണ്ണിമാത്രമാണെന്ന് അധികൃതര്‍ അനുമാനിച്ചു. നാര്‍ക്കോട്ടിക് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെചോദ്യംചെയ്യലില്‍ ആരും കുറ്റം ഏറ്റുപറഞ്ഞുപോവും. 42 ദിവസം ലോക്കപ്പില്‍ കഴിയേണ്ടിവന്നു. കൈയുംകാലും ചങ്ങലയ്ക്കിട്ട് ഇലക്ട്രിക് കസേരയിലിരുത്തിയാണു ചോദ്യംചെയ്യല്‍. റിമോട്ട് വഴി ഇടയ്ക്കിടയ്ക്കുവൈദ്യുതി നല്‍കുമ്പോള്‍ ശരീരത്തിലെ മുഴുവന്‍ ഞരമ്പുകളും ആഘാതമേറ്റു പിടയ്ക്കും. കാലിന്റെവെള്ളയില്‍ ഇരുമ്പ്ദണ്ഡ് കൊണ്ടടിക്കുമ്പോള്‍ ഏതു ഹൃദയവും ഒന്നു പതറും.കുറ്റസമ്മതംതെറ്റു സമ്മതിച്ചാല്‍ രക്ഷപ്പെടാം. പക്ഷേ, ശിരച്ഛേദമാണു ശിക്ഷയെന്നതിനാല്‍ ചെയ്യാത്ത കുറ്റം സമ്മതിക്കാനുംമനസ്സ് വന്നില്ല. കൂടെ ലോക്കപ്പില്‍ കിടക്കുന്ന അറബികള്‍ പറഞ്ഞു: 'കുറ്റം സമ്മതിച്ചാല്‍ വെറുതെ പീഡനംസഹിക്കേണ്ട. കോടതിയിലെത്തുമ്പോള്‍ മാറ്റിപ്പറഞ്ഞാല്‍ മതി.' ഈ ഉപദേശം മുഖവിലയ്ക്കെടുത്താണുചെയ്യാത്ത കുറ്റം സമ്മതിച്ചത്.ദമ്മാം ജയിലില്‍ ആറുമാസം കിടന്നതിനുശേഷമാണു കേസ് പരിഗണനയ്ക്കു പോലും വന്നത്. ജയിലില്‍മലയാളികളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. കൊലകുറ്റത്തിനു പതിനേഴു വര്‍ഷമായിശിക്ഷയനുഭവിക്കുന്ന തിരൂരങ്ങാടിക്കാരന്‍ കുഞ്ഞുമുഹമ്മദ്, മയക്കുമരുന്നു കേസിലകപ്പെട്ടകോഴിക്കോട്ടുകാരായ യാക്കൂബ്, അഷ്റഫ്, തൃശൂര്‍ സ്വദേശി ജോണ്‍സണ്‍ ഇവര്‍ക്കിടയിലെല്ലാം കഞ്ചാവ് കൃഷിചെയ്യാന്‍ വന്ന ആളെന്ന നിലയില്‍ മുഹമ്മദ്കുട്ടി ശ്രദ്ധേയനായി.അറബിജ്ഞാനം രക്ഷയായികോടതിയിലെത്തിയപ്പോള്‍ കാര്യങ്ങള്‍ അറബിയിലേക്കു തര്‍ജമ ചെയ്യാന്‍ പാകിസ്താനിയായ ഒരാളെയാണുലഭിച്ചത്. അയാളുടെ ഭാഷാപരിജ്ഞാനം കൂടുതല്‍ അബദ്ധങ്ങളില്‍ വീണ്ടും ചാടിക്കുമെന്നുമനസ്സിലാക്കിയപ്പോള്‍ തനിക്ക് അറബി സംസാരിക്കാനറിയാമെന്നു മുഹമ്മദ്കുട്ടി കോടതിയെ ധരിപ്പിച്ചു. പിന്നീടുകാര്യങ്ങള്‍ എളുപ്പമായിരുന്നു. നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥരോടു കുറ്റമേറ്റു കളവ് പറഞ്ഞതിനുള്ള ആദ്യവിധിവന്നു- 78 ചാട്ടവാറടി. കഞ്ചാവ് വിത്തുകേസിനു ഫഹദ്രാജാവിന്റെ സുപ്രിം കോടതിയില്‍ നിന്നുംതാമസിയാതെ വിധി വരുമെന്നു ജയിലധികൃതര്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ എഴുപത്തിയെട്ടു ചാട്ടവാറടിക്കുശരീരം വഴങ്ങിക്കൊടുത്തു. മരണം മുന്നില്‍ കാണുന്നവന് ആ ചാട്ടവാറടി വെറുമൊരു ഉറുമ്പുകടിമാത്രമായിരുന്നു. അറബിഭാഷ അിറയാവുന്നതുകൊണ്ടു പല മലയാളികളുടെയും പരിഭാഷകനായിമുഹമ്മദ്കുട്ടി. കോടതി-ജയില്‍ ഉദ്യോഗസ്ഥരുമായി കൂടുതല്‍ അടുക്കാന്‍ സാധിച്ചു. സഹതടവുകാരായചുനക്കര രാമന്‍കുട്ടിയും മഹേഷും മതംമാറി അബ്ദുല്ലയും ഖാലിദുമായി. ഖുര്‍ആന്‍ മനപ്പാഠമാക്കുകയോഅന്യമതസ്ഥരെ ഇസ്ലാമിലേക്കു വരാന്‍ പ്രേരിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷയില്‍ ഇളവു ലഭിക്കും.മരണാനന്തര പ്രാര്‍ഥനകള്‍ജയിലില്‍ 1, 2, 3, സെല്ലുകളിലാണു മയക്കുമരുന്നു പ്രതികളെ പാര്‍പ്പിക്കുന്നത്. ഇതില്‍ ഒന്നിലെത്തിയാല്‍ പിന്നെഏതു നിമിഷവും തലവെട്ടുമെന്നാണ് അലിഖിത നിയമം. മൂന്നില്‍ പ്രതികളുടെ എണ്ണം പെരുകിയപ്പോള്‍ആളുകള്‍ കുറവുള്ള ഒന്നിലേക്കു മാറ്റണമെന്ന അപേക്ഷ അധികൃതര്‍ സാധിച്ചുകൊടുത്തു. പലരും ജയിലില്‍കാണാന്‍ വരുമായിരുന്നു. തുക്ബയില്‍ ജോലി ചെയ്തിരുന്ന നാട്ടുകാരായ മൊയ്തീന്‍ കുട്ടിയും ബീരാനുംവന്നപ്പോള്‍ ഒന്നാം നമ്പര്‍ സെല്ലിലാണു തന്നെ കണ്ടത്. ഒന്നാം നമ്പര്‍ സെല്ലിലെത്തിയാല്‍തലവെട്ടുമെന്നുറപ്പാണ്! വിവരം നാട്ടിലും സുഹൃത്തുക്കളിലുമെത്തി. അടുത്ത വെള്ളിയാഴ്ച ജുമുഅക്കു ശേഷംതല കൊയ്യുമെന്ന് എല്ലാവരും തീര്‍ച്ചപ്പെടുത്തി. മുന്നിയൂര്‍ പള്ളിയിലും ഗള്‍ഫിലെ പള്ളിയിലുംമരണാനന്തരപ്രാര്‍ഥനകള്‍ വരെ നടന്നു. ഗ്രാമം കുഞ്ഞിമുഹമ്മദിന്റെ കഥകള്‍കൊണ്ടു നിറഞ്ഞു. വെറുതെപേടിപ്പിക്കാന്‍ വേണ്ടി കഞ്ചാവ്കുരു കത്തിലിട്ടയച്ചവരെ ബന്ധുക്കളും നാട്ടുകാരും കണ്െടത്തി പെരുമാറി.ജയിലഴികള്‍ക്കുള്ളില്‍ തിരിച്ചെത്തിയപ്പോള്‍ ഉദ്യോഗസ്ഥന്‍ വന്നു ക്ഷമ ചോദിച്ചു. 'നിന്റെ ഫയലുകള്‍ വന്നിട്ടില്ല.നാളെ വന്നാല്‍ അടുത്ത ആഴ്ച നടപ്പാക്കാം...' കരുണയോടെ എന്നതുപോലെ അയാള്‍ മൊഴിഞ്ഞു... പിറ്റെആഴ്ചയും ശിക്ഷ നടപ്പാക്കിയില്ല.മാസങ്ങള്‍ പലതുകഴിഞ്ഞു. ഖുര്‍ആന്‍ മനപ്പാഠമാക്കിയാല്‍ ശിക്ഷയില്‍ ഇളവു ലഭിക്കുമെന്നറിഞ്ഞതോടെമുഹമ്മദ്കുട്ടി ആ വഴിക്കുള്ള ശ്രമം തുടങ്ങി. ഏഴുമാസം കൊണ്ടു പതിനേഴ് അധ്യായങ്ങള്‍ ഹൃദ്യസ്ഥമാക്കി.ഓരോ അധ്യായം മനപ്പാഠമാക്കുമ്പോഴും അവ പരിശോധിച്ചു ജഡ്ജിമാര്‍ ഓരോ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതുകോടതിരേഖയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. റംസാന്‍, മറ്റു വിശിഷ്ട ദിവസങ്ങള്‍ എന്നിവ വരുമ്പോള്‍രാജകുടുംബം പലരേയും പൊതുമാപ്പു നല്‍കി ജയില്‍മോചിതരാക്കും. ഈ പരിഗണനയ്ക്കു സര്‍ട്ടിഫിക്കറ്റുകള്‍തുണയാവും.മുളയ്ക്കാത്ത വിത്തുകള്‍അതിനിടെ പ്രാര്‍ഥനയ്ക്കുത്തരമെന്നോണം ലാബ്പരിശോധന ഫലം പുറത്തുവന്നു. ഉല്‍പ്പാദനശേഷിയില്ലാത്തമുളയ്ക്കാത്ത വിത്തുകളാണു പിടിച്ചത്. ഇതോടെ വധശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പായി. ആഴ്ചകള്‍ക്കു ശേഷംഫഹദ്രാജാവിന്റെ സുപ്രിംകോടതിയില്‍ നിന്നും വിധി പ്രഖ്യാപിച്ചിരുന്നു- ഇരുപതുവര്‍ഷം കഠിനതടവുംശേഷം നാടുകടത്തലും! ഈ വിധിപ്പകര്‍പ്പിലെ ഒരു പിഴവ് കാര്യങ്ങള്‍ എളുപ്പമാക്കി. അറബിയില്‍ ഇരുപത്എന്നെഴുതിയതു ജയിലധികൃതര്‍ രണ്െടന്നാണു വായിച്ചത്. അപ്പേഴേക്കും അഞ്ചുവര്‍ഷം ശിക്ഷഅനുഭവിച്ചുകഴിഞ്ഞതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇന്ത്യയിലേക്കു കയറ്റിഅയക്കാന്‍ തീരുമാനിച്ചു.ഉദ്യോഗസ്ഥര്‍ക്കു പറ്റിയ ഒരബദ്ധത്തില്‍ തലകൊയ്യുന്നതില്‍ നിന്നു രക്ഷപ്പെട്ടതുപോലെ ഇരുപതുവര്‍ഷത്തെജയില്‍വാസം മറ്റൊരബദ്ധത്തിലൂടെ രണ്ടുവര്‍ഷമായി മാറി. ഇതിനിടെ ജയിലധികൃതരുടെസ്നേഹവാല്‍സല്യങ്ങള്‍ക്കു പാത്രമായതിനാല്‍ ജയില്‍സൂപ്രണ്ട് തന്നെ വിസ നല്‍കിയ കമ്പനിക്കു വിളിച്ചുവിമാന ടിക്കറ്റ് നല്‍കാനാവശ്യപ്പെട്ടു. എല്ലാ കടലാസുകളും ശരിപ്പെടുത്തി കയ്യാമം വച്ചുവിമാനത്താവളത്തിലെത്തിയിട്ടും മുഹമ്മദ്കുട്ടിക്ക് ഒന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.ഇതെല്ലാം സ്വപ്നമോ യാഥാര്‍ഥ്യമോ? ഭാര്യ സഫിയക്കും മക്കളായ ബുഷ്റ, സലീന, കോയ, എന്ന മൊയ്തീന്‍കുട്ടിക്കും മുഹമ്മദ്കുട്ടി ജയിലില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം, അയാളുടെ കാരാഗ്രഹ വാസത്തേക്കാള്‍ പ്രയാസംനിറഞ്ഞതായിരുന്നു. പൊന്നും പണവും സുഖസൌകര്യങ്ങളുമില്ലെങ്കിലും ചാരത്തു പിതാവുണ്ടായാല്‍മതിയെന്ന് അവര്‍ പ്രാര്‍ഥിച്ചു. പൊതുജനം ഓരോ വെള്ളിയാഴ്ചയും തലവെട്ടിയെന്നു വാര്‍ത്തപ്രചരിപ്പിക്കുമ്പോഴും സഫിയയുടെ മനസ്സ് ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നു. തന്റെ ജീവന്‍ സൌദിയിലെആരാച്ചാര്‍ക്കു സമ്മാനിക്കാന്‍ മോഹിച്ച രാഷട്രീയവിരോധികളുടെ മുന്നിലൂടെ ഇന്നും മുഹമ്മദ്കുട്ടിതലയുയര്‍ത്തി നടക്കും. എട്ടുവര്‍ഷങ്ങള്‍ സൌദിയില്‍ കഴിഞ്ഞെങ്കിലും പ്രാരാബ്ധങ്ങളുടെ കടല്‍നീന്തികടക്കാന്‍ മുഹമ്മദ്കുട്ടിക്കു കഴിഞ്ഞിട്ടില്ല. ദുബയ് മോഡേണ്‍ എജ്യുക്കേഷന്‍ സ്കൂളിന്റെകാവല്‍ക്കാരനായി പാലപ്പെട്ടി കുഞ്ഞുമുഹമ്മദ് ഇന്നും ജീവിക്കുന്നു; ജീവിതത്തില്‍ ഇനിയെന്തുംഅനുഭവിച്ചുതീര്‍ക്കാന്‍ ത്രാണിയുണ്െടന്ന കരളുറപ്പോടെ.
ഇത് മെയിലില്‍ ലഭിച്ചതാണ്.
Monday, June 2, 2008
Subscribe to:
Posts (Atom)