------ത്യാഗത്തിന്റെയും, വിശുദ്ധിയുടെയും,നന്‍മയുടെയും,സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാസമായ റംസാന്‍ മാഗതമാവുകയാണ്. വിശപ്പിന്റെ വിളി എന്തെന്ന് ഉള്ളവനും ഇല്ലാത്തവനെ പോലെ തിരിച്ചറിവാകാന്‍ അല്ലാഹു നിശ്ചയിച്ചുറച്ച പുണ്യമാസം. ഓരോ ദരിദ്രന്റെയും മനസ്സിലേക്കിറങ്ങി അവനെ പ്രയാസങ്ങള്‍ക്കൊപ്പം നില്‍ക്കാനും. ഉള്ള ധനത്തില്‍ ഒരു പങ്ക് ഇല്ലാത്തവന്റെ അന്നത്തിലേക്ക് ധാനം ചെയ്യാന്‍ കൂടി പഠിപ്പിച്ച വിശുദ്ധമാസം. മനസ്സും ശരീരവും ഒരുപോലെ സ്ഫുടം ചെയ്തെടുക്കുന്ന ഈ പുണ്യമാസത്തിന്റെ ഹൃദയത്തിലൂടെ കടന്നു പോകുന്ന ഏതൊരു വിശ്വാസിയുടെയും ഉള്ളം, കാലം തെറിപ്പിച്ച കറയെ വൃതശുദ്ധിയിലൂടെ, പശ്ചാത്താപപ്രാര്‍ത്ഥനയിലൂടെ, സക്കാത്തിലൂടെ, രാത്രി വൃതശുദ്ധിയിലൂടെ, പശ്ചാത്താപപ്രാര്‍ത്ഥനയിലൂടെ, സക്കാത്തിലൂടെ,രാത്രി നമസ്ക്കാരത്തിലൂടെ, ഖുര്‍-ആന്‍ പാരയാണത്തിലൂടെ ശുദ്ധീകാരിക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ച മാസം കൂടിയാകുന്നു റംസാന്‍.
------ഹിറാ ഗുഹയില്‍ ധ്യാനനിമഗ്നനായി ഇരുന്ന മുഹമ്മദിന്(സ)മുന്നില്‍ ജിബ്-രീല്‍ എന്ന മാലാഖ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് കല്‍പിച്ചു. " നീ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക..തനിക്ക് വായന വശമില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഒടുവില്‍ വിശുദ്ധഖുര്‍-ആന്റെ ആ ഭാഗം മാലാഖ ചെല്ലി കേള്‍പ്പിച്ചു. ഖുര്‍-ആന്റെ ആദ്യവെളിപാട്. വിജ്ഞാനത്തിണ്റ്റെയും, സംസ്ക്കാരത്തിണ്റ്റെയും, അക്ഷരത്തിന്റെയും, വായനയുടെയും അറിവിന്റെയും മാഹത്മ്യം വെളിപ്പെടു ത്തുന്ന സൂക്തം. മുഹമ്മദ് പ്രവാചകനായി.ഹിറാ ഗുഹയില്‍ നിന്ന് ഹൃദയത്തി ലേക്ക് പകര്‍ന്ന പ്രപഞ്ചത്തിന്റെ വിജ്ഞാനം അറിവിന്റെ വെളിച്ചം പ്രവാച കനിലൂടെ ചക്രവാളത്തോളം മാനുഷ്യക സംസ്ക്കാരത്തോളം വ്യാപിച്ചു.പിന്നിട് തുടര്‍ന്നുള്ള ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ പലപ്പേ്പ്പാഴായി പ്രവാചകന് വെളിപാടുകള്‍ ഉണ്ടായിക്കോണ്ടേയിരുന്നു.ആ ധ്യാനത്തിന്റെ വെളിച്ചമാണ്, അറിവാണ്, സംസ്ക്കാരമാണ് മാനവകുലത്തിന്റെ മാര്‍ഗദര്‍ശനമായി പിറന്ന പരിശുദ്ധ ഖുര്‍-ആന്‍..വിജ്ഞാനത്തിന്റെ വെളിച്ചം തലമുറകളില്‍ നിന്ന് തലമുറകളിലേക്കും.. രാജ്യങ്ങളിലേക്കും,നാടുകളിലേക്കും.. അത് മനസ്സുകളിലേക്കും പ്രാര്‍ത്ഥനകളിലേക്കും കടന്ന് വിശ്വം മുഴുവന്‍ പ്രകാശം പരത്തി വിശ്വാസികളെ പവിത്രീകരിക്കുന്നു. വിശുദ്ധ ഖുര്‍-ആന്റെ അവതരണവം മറ്റനേകം ചരിത്രസംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായാണ് ലോകമുസ്ളീം ജനത റംസാനില്‍ വൃതം അനുഷ്ഠിക്കുന്നത്
------ഒരുപാട് നിഷ്ഠകളിലൂടെ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാന്‍ റമളാന്റെ പുണ്യത്തിലൂടെ ആഹ്വാനം ചെയ്യുന്നു. റമളാന്റെ പുണ്യത്തിലൂടെ നാം ആര്‍ജിക്കുന്ന വിശ്വാസം പുതിയ ഒരു ത്യാഗബോധ ത്തിനും. അര്‍പ്പണമനോഭാവ ത്തിനും .സഹജീവികളെ സഹായിക്കാനുംസ്നേഹിക്കാനും.ഈ ഭൌതികജീവിത ത്തിന്റെ വറുതില്‍പ്പെട്ട് ഉഴലുന്ന ഹൃദയങ്ങളോട് കനിവുകാട്ടാനും സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന ഈ പുണ്യമാസത്തിന്റെ അനുഗ്രഹത്താല്‍ കഴിയട്ടെ എന്നു നമുക്ക് ഒന്നായി പ്രാര്‍ത്ഥിക്കാം. ..
എം.എച്ച്.സഹീര്‍