താതവാക്യം അഥവാ, പഞ്ചതന്ത്രം
രാജീവ് ചേലനാട്ട്
മകനേ, നിനക്ക് അച്ഛന്‍ ഒരു രാജ്യം തരുന്നു. ഒരു കൊച്ചു രാജ്യം. നല്ല വണ്ണം നോക്കിനടത്തണം കേട്ടോ. പണ്ടു നീ ഓരോ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി വാശി പിടിക്കുമ്പോള്‍ ഞാന്‍ ഉള്ളില്‍ സന്തോഷിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ നിനക്ക് ഒരു വലിയ കളിപ്പാട്ടം വെച്ചുനീട്ടുമ്പോള്‍ നിന്റെ മുഖത്തുണ്ടാകാന്‍ പോകുന്ന അത്ഭുതവും സന്തോഷവും ആലോചിച്ചായിരുന്നു ഞാന്‍ അന്ന് സന്തോഷിച്ചിരുന്നത്. നീ അന്ന് ഊഹിച്ചിട്ടുപോലുമുണ്ടാകില്ല അല്ലേ, ഇത്ര വലിയ ഒരു സമ്മാനം ഒരിക്കല്‍ നിനക്ക് കിട്ടുമെന്ന്? അതോ, നിനക്ക് അറിയാമായിരുന്നോ, ഇത് ഇങ്ങനെയൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന്? എന്തായാലും ഇന്ന് ആ ദിവസം സമാഗതമായിരിക്കുന്നു. ഞാന്‍ നിനക്ക് ഒരു വലിയ കളിപ്പാട്ടം തരുന്നു. അതിനെ വേണ്ടുംവണ്ണം കാത്തുസൂക്ഷിക്കണം. നഷ്ടപ്പെടാതെ, നശിക്കാന്‍ ഇടവരുത്താതെ. ഒരു രാജ്യം എന്നത് ഒരു വലിയ കളിപ്പാട്ടമാണ്. നമ്മുടെ പൂര്‍വ്വികരില്‍നിന്ന് നമ്മള്‍ കൈപറ്റി, നമ്മുടെ പിന്‍ഗാമികളുടെ കൈയ്യില്‍ നമ്മള്‍ ഭദ്രമായി ഏല്‍പ്പിക്കുന്ന ഒരു കളിപ്പാട്ടം. ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ അതിന്റെ സംരക്ഷകര്‍ മാത്രമാണ്. പക്ഷേ ഈ സംരക്ഷണാവകാശം നമ്മള്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ പാടുള്ളതല്ല. അവിടെയാണ് നമ്മുടെ പ്രസക്തി. നമ്മുടെ രാജവംശത്തിന്റെ പ്രസക്തി. സംരക്ഷിക്കുന്നവനു മാത്രമേ കൈക്കൊള്ളാന്‍ അവകാശമുണ്ടായിരിക്കൂ. അപ്പോള്‍ ഒരു പ്രധാനപ്പെട്ട ചോദ്യം വരുന്നു. എങ്ങിനെയാണ് ഈ കളിപ്പാട്ടത്തെ നമ്മള്‍ സംരക്ഷിക്കുക? അത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ലതന്നെ. എന്തിനും ഏതിനും പൈസ വേണം. കമിഴ്ന്നു വീണാല്‍ കാപ്പണം എന്നു പറയും പണ്ടുള്ളവര്‍. കിട്ടാവുന്നിടത്തുനിന്നെല്ലാം നമ്മളത് ഉണ്ടാക്കണം. എവിടെനിന്നാണ് കിട്ടുക എന്നല്ലേ? അപ്പോഴാണ് നമുക്ക് ഒരു തമാശ കാണാനാവുക. എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്ന ധനം എന്ന ഈ വസ്തു, പക്ഷേ എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നില്ല കുമാരാ. അര്‍ത്ഥം ഉണ്ടാക്കുന്ന ഒരു അനര്‍ത്ഥം എന്നും ആലങ്കാരികമായി പറയാം. നമ്മള്‍ പറയുന്നതൊക്കെ ആലങ്കാരികമായി തോന്നണം ആളുകള്‍ക്ക്. നമ്മള്‍ തോന്നിപ്പിക്കുകയൊന്നും വേണ്ട. അവര്‍ക്ക് തോന്നിക്കോളും. പറഞ്ഞുവന്നത്, ഈ ധനം എന്നത്, വളരെക്കുറച്ച് ആളുകളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണ്. വലിയ വലിയ വ്യാപാരികള്‍, ഊഹക്കച്ചവടക്കാര്‍, ഇവരുടെയൊക്കെ കയ്യിലാണ് ഈ ധനം മുഴുവന്‍ കിടന്നു പുളക്കുന്നത്. അവരെ നമ്മള്‍ സംരക്ഷിക്കുക. അവര്‍ നമ്മെയും സംരക്ഷിക്കും. നമ്മളെ എന്നു പറഞ്ഞാല്‍ നമ്മുടെ രാജ്യത്തെ. നമ്മുടെ ഈ കൊച്ചു കളിപ്പാട്ടത്തെ. പക്ഷേ ഇവിടെ മറ്റൊരു വലിയ അപകടമുണ്ട്. നമ്മള്‍ സംരക്ഷിക്കുന്ന ഇക്കൂട്ടരെ ഒരിക്കലും നമ്മള്‍ മുഷിപ്പിക്കരുത്. മുഷിപ്പിച്ചോ, അന്നു തീര്‍ന്നു നമ്മുടെ കാര്യം. നമ്മള്‍ അവരെ സംരക്ഷിക്കുന്നു എന്നു ഞാന്‍ പറഞ്ഞുവെന്നേയുള്ളു. അവരാണ് നമ്മെ സംരക്ഷിക്കുന്നത്. നമ്മളില്ലെങ്കിലും അവര്‍ എങ്ങിനെയെങ്കിലും പിഴച്ചുപോയ്ക്കോളും. നമ്മളല്ലെങ്കില്‍ മറ്റൊരുത്തനുണ്ടാകും അവരെ സംരക്ഷിക്കാന്‍. അതുകൊണ്ട് അവരെ ഒരു കാരണവശാലും മുഷിപ്പിക്കരുത് കുമാരാ.
ഇതൊന്നും ശരിക്കും ഞാനല്ല പറഞ്ഞുതരേണ്ടത്. മറ്റു രാജ്യങ്ങളിലൊക്കെ പണ്ടുകാലത്ത്, രാജഗുരു എന്നൊരു വര്‍ഗ്ഗമുണ്ടായിരുന്നു. രാജാവിനു മാത്രമല്ല, നിങ്ങളെപ്പോലുള്ള കുമാരന്‍മാര്‍ക്കും ഈ വക കാര്യങ്ങളൊക്കെ ചെറുപ്രായത്തില്‍ തന്നെ പറഞ്ഞുകൊടുത്തിരുന്നത് അവരായിരുന്നു. ആയോധനമുറകളുടെയും, രാജ്യഭരണചനിന്റെ പ്രാഥമികപാഠങ്ങളുടെയും, ഓതിരവും കടകവും കുട്ടികളെ ചെറുപ്പചനില്‍ തന്നെ അവര്‍ പരിശീലിപ്പിക്കുകയും ചെയ്തുപോന്നിരുന്നു. ഇങ്ങിനെ കിട്ടുന്ന പൈസയൊക്കെ എങ്ങിനെയാണ് നമ്മള്‍ വിനിയോഗിക്കേണ്ടത് എന്നിടത്താണ് അടുത്ത പാഠം. ജനക്ഷേമകാര്യങ്ങള്‍ക്കാണ് ഇതൊക്കെ ഉപയോഗിക്കേണ്ടത്. അവിടെയാണ് നമ്മുടെ മിടുക്ക്. ജനങ്ങളുടെ ക്ഷേമചനിനാവശ്യമായ കാര്യങ്ങള്‍ നമ്മള്‍ അവര്‍ക്കുവേണ്ടി ചെയ്തുകൊടുക്കുന്നു. ധാരാളം തൊഴിലവസരങ്ങള്‍, ഗതാഗത സൌകര്യങ്ങള്‍, പാര്‍പ്പിടസമുച്ചയങ്ങള്‍, ഗുണനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വിനോദവിശ്രമകേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍, മെച്ചപ്പെട്ട ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍, അങ്ങിനെ പലതും. പക്ഷേ, ഇവയൊക്കെ ചിലവുള്ള കാര്യങ്ങളാണ്. ആരും വെറുതെ കൊടുക്കില്ല ഇതൊന്നും. അര്‍ഹതപ്പെട്ട കൈകളിലാണ് ഇവയൊക്കെ ചെന്നുചേരുന്നതെന്ന് നമ്മള്‍ ഉറപ്പുവരുചനണം. അല്ലാചനപക്ഷം ഒടുവില്‍ ജനവും ഉണ്ടാകില്ല. ക്ഷേമവും ഉണ്ടാകില്ല. പൈസയുടെ കാര്യമാണെങ്കിലോ, എളുപ്പചനില്‍ തീര്‍ന്നുപോകുന്ന ഒരു ദ്രവ്യമാണ് മകനേ അത്. ഉണ്ടാക്കാനാണ് ബുദ്ധിമുട്ട്. ഇല്ലാതാക്കാന്‍ വളരെ എളുപ്പചനില്‍ കഴിയും. അതുകൊണ്ട്, ജനക്ഷേമം എന്നതിന്റെ അര്‍ത്ഥം, ക്ഷേമചനിന് അതിനുള്ള വിലയിടുക എന്നതാണെന്നുവരുന്നു. ആ വില കൊടുക്കാന്‍ കഴിവില്ലാചനവര്‍ ക്ഷേമം വേണമെന്നു വാശിപിടിക്കുന്നത് ശരിയല്ല. അപ്പോള്‍ രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ നിനക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകും. എങ്ങിനെയാണ് ഒരു രാജ്യചനിന് ആവശ്യമായ പ്രധാന വിഭവം സ്വരൂപിക്കേണ്ടതെന്നും, എങ്ങിനെയാണ് അത് ഫലപ്രദമായി ഉപയോഗിക്കേണ്ടതെന്നും. ആലോചിച്ചുനോക്കിയാല്‍ വളരെ എളുപ്പമുള്ള ഒരു കാര്യമാണ് ഇതെല്ലാം. കാലക്രമചനില്‍ ഇവയെല്ലാം നിനക്ക് കൂടുതല്‍ വെളിവാവുകയും ചെയ്യും. സ്വന്തം ബുദ്ധിവൈഭവവും, ഭാവനയും കൊണ്ട് നിനക്കതിനെ വിപുലപ്പെടുചനാനും കഴിയുമെന്ന് എനിക്കുറപ്പുണ്ട്. ഇനി ഒരു രാജ്യചനിന്റെ നിലനില്‍പ്പ് മറ്റു രാജ്യങ്ങളുമായുള്ള അതിന്റെ ബന്ധചെന ആശ്രയിച്ചുകൂടിയാണ് നിലനില്‍ക്കുന്നത്. നമ്മളേക്കാള്‍ ശക്തിയുള്ളതും, ശക്തി കുറഞ്ഞതുമായ നിരവധി രാജ്യങ്ങളുണ്ട് നമുക്ക് ചുറ്റും. അവയില്‍ ശക്തിമാന്‍മാരുടെ നേരെ എപ്പോഴും നമ്മുടെ ഒരു കണ്ണുവേണം. അവരെ വേണ്ടുംവണ്ണം സന്തോഷിപ്പിക്കുന്നതിലാണ് നമ്മുടെ മിടുക്ക് കാണേണ്ടത്. അവരുമായി വേണ്ടാചന പൊല്ലാപ്പുകള്‍ക്കൊന്നും പോകരുത്. നമ്മുടെ കാര്യചനിലൊക്കെ അവര്‍ കൈകടചനിയെന്നും മറ്റും വരും. അതൊക്കെ നമ്മുടെ നല്ലതിനാണെന്നു കരുതി അവരെ അനുസരിച്ച് കഴിയുക. ഇടക്കിടക്ക് അവരെ സന്ദര്‍ശിക്കാനും, അവരെ യഥോചിതം ഇവിടേക്ക് വിളിച്ചുവരുചനി പ്രീതിപ്പെടുചനാനും സമയം കണ്ടെചനണം. അവരുടെ എല്ലാ സംരംഭങ്ങള്‍ക്കും എല്ലാ ഒചനാശയും ചെയ്തുകൊടുക്കാനും മനസ്സിരുചനണം. അതുകൊണ്ട് നമുക്ക് നല്ലതേ വരൂ. അവരെക്കൊണ്ട് മറ്റുള്ളവര്‍ക്ക് നല്ലതു വരുന്നുണ്ടോ എന്നൊന്നും നമ്മളന്വേഷിക്കാന്‍ പോകേണ്ട. അവരായി അവരുടെ പാടായി. ശല്യക്കാരായ അയല്‍ക്കാരില്‍നിന്ന് രക്ഷകിട്ടാനും ഒരുപക്ഷേ, ഇന്നല്ലെങ്കില്‍ നാളെ,
അതുപകരിച്ചേക്കും. ഇതൊക്കെയാണെങ്കിലും നമ്മുടെ പരമാധികാരം കൈവിട്ടുകൊണ്ടുള്ള ഒരു കളിക്കും നമ്മളില്ല എന്ന് മറ്റുള്ളവര്‍ക്ക് തോന്നുകയും വേണം. നമ്മുടെ രാജ്യചനിന്റെ സ്ഥിരത. നാലമതായി ഇനി അതിനെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. രാജ്യചനിന്റെ സ്ഥിരത, രാജ്യചനിന്റെ സംരക്ഷകരായ നമ്മുടെ സ്ഥിരതയുമായിട്ടാണ് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നത്. അതിനാല്‍, അതിനെ അഞ്ചാമചെന തന്ത്രവുമായി കൂട്ടിവായിക്കേണ്ടതുണ്ട്. ഇന്ന് നമ്മുടെ കയ്യിലുള്ള അധികാരം എങ്ങിനെ എക്കാലവും നിലനിര്‍ചനാം എന്നതാണ് ആ അഞ്ചാമചെന തന്ത്രം. എല്ലാ വഴികളും ആത്യന്തികമായി ഇതിലേക്കാണ് നയിക്കുക. നമ്മെ ജാഗ്രതയോടെ നോക്കിക്കൊണ്ടിരിക്കുന്ന കണ്ണുകള്‍ നമുക്കുചുറ്റുമുണ്ട്. ജനാധിപത്യം എന്നൊക്കെയുള്ള പല പേരിലും അത് പൊതുവെ അറിയപ്പെടുന്നു. അതിന്റെ നടചനിപ്പിനുള്ള സ്ഥാപനങ്ങളും നിരവധിയാണ്. അവരെയും എപ്പോഴും വരുതിയില്‍ നിര്‍ചനുക. നല്ല കാര്യങ്ങള്‍ മാത്രം അവര്‍ കാണുകയും, കേള്‍ക്കുകയും, പറയുകയും ചെയ്യുന്നു എന്ന് ഉറപ്പുവരുചനുക. നിര്‍ദ്ദോഷങ്ങളായ വിമര്‍ശനങ്ങളാണെങ്കില്‍, അവയെ നല്ലവണ്ണം പ്രോത്സാഹിപ്പിച്ചാലും തരക്കേടൊന്നും വരാനില്ല. ഈ അഞ്ചാമചെന തന്ത്രമാണ് പരമപ്രധാനമായത്. അതിലാണ് നമ്മുടെ സ്ഥിരതയുടെ മൂലാധാരം. അതുണ്ടെങ്കില്‍ മറ്റെല്ലാമുണ്ടാകും. അതില്ലെങ്കിലോ, നീയും ഞാനും പിന്നെ ഇല്ല കുമാരാ. അതോര്‍ക്കുക. പൂര്‍വ്വികരില്‍നിന്ന് എനിക്ക് കിട്ടിയ ഈ ദാനം ഞാനിതാ ഇന്ന് നിനക്ക് പകര്‍ന്ന് നല്‍കുന്നു. പുറചന് മറ്റാരിലേക്കും കൈമാറിമറിയാതെ, നിന്റെ സന്തതിപരസഫരകളിലൂടെ അത് ഭദ്രമായി കാചനുസൂക്ഷിക്കുക.
Wednesday, April 2, 2008
കനവുകള്‍ (കനലുകല്‍)
കനവുകള്‍ (കനലുകല്‍)
ജെയിന്‍.സി.സി
ജെയിന്‍.സി.സി
മഴ പെയ്തു തോര്‍ന്ന നിരത്തിലൂടെ അലക്ഷ്യമായി അവന്‍ നടക്കുകയാണു. അതിനിടയില്‍ കാലില്‍ കിട്ടിയ പെപ്സി കോളയുടെ കാന്‍ കാലു കൊണ്ടു തട്ടിയെറിഞ്ഞു. ലോക മുതലാളിത്തതോടുള്ള അമര്‍ഷം പ്രകടിപ്പിക്ക് യുന്നതു പോലെ. എത്ര നേരം അങ്ങിനെ നടന്നു എന്നറിയില്ല. അപ്പൊഴാണു മുന്‍പില്‍ ഒരു കൂറ്റന്‍ പരസ്യ പലക കണ്ടതു."കേരള ഷോപ്പിങ്ങ് ഫെസ്റ്റിവല്‍" കേരള സര്‍ക്കാരിന്റെ നൂതന സം രംഭം. നേരത്തെ തട്ടിയെറിഞ്ഞ പെപ്സി കോളയുടെ കാന്‍ തന്റെ മുഖത്തു തിരിച്ചു വന്നു കൊണ്ടതു പോലെ അവനു തോന്നി. കേരളത്തിലും ഷോപ്പിങ്ങ് ഫെസ്റ്റിവലൊ? അതൊക്കെ മുതലാളിത്ത രാജ്യങ്ങളില്‍ നടക്കുന്ന പരിപാടിയല്ലെ? ഇവിടെ പ്രഭുദ്ദ കേരളത്തില്‍ ഇങ്ങനെയൊരു മാമാങ്കത്തിന്റെ ആവശ്യകത എന്താണു? പൂത്തു തുടങ്ങിയ പണമെടുത്തു ചിലവിടാനുള്ള അവസരമാണൊ ഇതുകൊണ്ടു ഉദ്ദേശിക്ക്.യുന്നതു? അതോ പുതിയ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിച്ചു കേരളത്തെ ഒരു മുതലാളിത്ത രാജ്യമാക്കാനുള്ള ആദ്യപടിയാണൊ ഇതു? മറ്റുള്ളവരെ അനുകരിക്.യുന്ന ശീലം നമ്മള്‍ കേരളീയര്‍ ഇതുവരെ മാറ്റിയില്ല അല്ലെ? പുറം മൊടിയുള്ള എന്തും നമ്മള്‍ സ്വീകരിക്കും.åപക്ഷേ.... ഓഹൊ ഇതൊക്കെ ചിന്തിക്കാന്‍ ഞാനാരാ. ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചതു കൊണ്ടു ഈ നാടു നന്നാകുമൊ? എനിക്കെന്റെ കാര്യം നോക്കി നടന്നാല്‍ പോരെ? അതിനിപ്പൊ എന്റെ കാര്യം എന്നു പറയാന്‍ എന്താ? ഗ്രാജ്വേഷന്‍åകഴിഞ്ഞു തെണ്ടി നടക്കലല്ലേ എന്റെ പണി? കുറെ ജോലിക്കു അപ്പ്ലെ ചെയ്തു.ഒന്നും തരപ്പെട്ടില്ല. പിന്നെ ചില ജോലികള്‍ കിട്ടി അതു ചെരിയ ശമ്പളവും, പിന്നെ നമ്മുടെ നിലക്കൊക്കെ ചേരാത്തതു കൊണ്ടു പോയില്ല. ഇപ്പൊ പുറത്തേക്കു പോകാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണു.. പുറത്തേക്കെന്നു പറഞ്ഞാല്‍åഗള്‍ഫിലേക്കു. അതാണല്ലൊ നമ്മുടെ അവസാന ആശ്രയം. പക്ഷെ അവിടെയൊക്കെ പണ്ടത്തെ പോലെ മെച്ചമില്ലെന്നാ, കിഴക്കേതിലെ രമേശന്‍ ചേട്ടന്‍ പറഞ്ഞതു. എന്തു മെച്ചമില്ലെന്നാ, ആള്‍ ഗല്‍ഫില്‍ പോയിട്ടു 8 വര്‍ഷതില്‍ നല്ലൊരു വീട്ടില്‍നിന്നു കല്യാണം കഴിച്ചു, ഒരു വലിയ വീടും വച്ചു. ഇപ്പൊ കാറും ഉണ്ടു. ഇതൊക്കെ പിന്നെ വെറുതെ ഉണ്ടായതാണൊ? അവിടെ പോയോരൊക്കെ എന്താണാവൊ ഇങ്ങനെ പറയുന്നതു. പക്ഷെ പോയി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുമ്പോള്‍ സെന്റും പൂശി നല്ല ഷര്‍ട്ടും പാന്റ്സും ഇട്ടു കൂളിങ്ങ് ഗ്ലാസ്സും ഒക്കെ വച്ചു നടക്കാലൊ. അവിടെ അത്ര ബുദ്ദിമുട്ടാണെങ്കില്‍ പിന്നെ എല്ലവാരും അങ്ങോട്ടു പോകണതു എന്തിനാ? ഒരു നാലഞ്ചു കൊല്ലം അവിടെ പോയി നിന്നു കുറച്ചു കാശൊക്കെ ഉണ്ടാക്കി തിരിച്ചു വന്നു നാട്ടില്‍ സെറ്റില്‍ ആവണം. അപ്പൊ പിന്നെ കുഴപ്പം ഇല്ലല്ലൊ? എന്തായാലും ഇറങ്ങി. ആ ഏജെന്റിന്റെ ഒഫീസില്‍ കയറി ഒന്നു അന്വേഷിച്ചിട്ടു പോകാം. കയറി ചെല്ലുമ്പോല്‍ അവിടെ കുറെ ആളുകള്‍ കൂടി നിക്കണുണ്ടു. എന്താണാവൊ കാര്യം. തിക്കി തിരക്കി മുന്‍പിലെത്തി. ഇടക്കിടക്കു വന്നു പോകുന്നതു ഇടക്കിടക്കു വന്നു പോകുന്ന ആളായതു കൊണ്ടു അവിടത്തെ ചേച്ചിക്കു എന്നെ നല്ല പരിചയമാണു. കണ്ടപ്പോഴെ പറഞ്ഞു. "ചെലവു ചെയîണം കേട്ടോ". എനിക്കൊന്നും ആയം മനസ്സിലായില്ല.പിന്നെ അറിഞ്ഞു എന്റെ വിസ ശരിയായിട്ടുണ്ടെന്നു. പക്ഷെ വിസ കയîില്‍ കിട്ടുന്നതിനു മുന്‍പു ഒരു ലക്ഷം രൂപ കൊടുക്കണം.അവിടെ ഓഫീസ് ജോലിയാണെന്നാ പറഞ്ഞതു. അവിടത്തെ രൂപ 800/-
കിട്ടുമെത്രെ.താമസം കമ്പനി ചിലവില്‍. കിഴക്കേതിലെ രമേശന്‍ ചേട്ടന്‍ പരഞ്ഞ അറിവു വച്ചു കൂട്ടി നോക്കി. 800 * 12 =9,600 രൂപ. ഒരു ലക്ഷം കൊടുത്താലെന്താ. ഒരു മാസം ഭക്ഷണവും ബാക്കി ചിലവും കൂട്ടി ആയിരം അല്ലേല്‍ ആയിരത്തി ഒരുന്നൂറു രൂപ ചിലവാകുമായിരിക്കും പിന്നെ ബാക്കി 8,500 രൂപ മാസവും എന്റെ കയîില്‍.ഒരു വര്‍ഷം കൊണ്ടു കൊടുത്ത പൈസ മുതലാക്കാം. പിന്നെ വിസ 3 വര്‍ഷത്തേക്കല്ലെ? ബാക്കി രണ്ടു വര്‍ഷം സമ്പാദിക്കുന്നതില്‍ പകുതി വീട്ടില്‍ അയച്ചാലും എന്റെ കയîില്‍ ഒരു ലക്ഷം രൂപ?? വീട്ടില്‍ ചെന്നു കാര്യം പറഞ്ഞു. എല്ലാര്‍ക്കും സന്തോഷമായി. പെങ്ങളുടെ കല്യാണത്തിനു വേണ്ടി വാങ്ങി വച്ചിരിക്കുന്ന സ്വര്‍ണവും പിന്നെ വീടിന്റെ ആധാരവും കൊ-ഓപ്പെറെറ്റീവ്åബാങ്കില്‍ പണയം വച്ചു ഒരു ലക്ഷം രൂപ ഒപ്പിച്ചു. അതു ഏജെന്റിന്റെ കയîില്‍ കൊടുക്കുമ്പോല്‍ കിഴക്കേതിലെ രമേശന്‍ ചേട്ടന്റെ വീടും, കാറുമൊക്കെ ആയിരുന്നു മനസ്സില്‍. പിന്നത്തെ ആഴ്ച വിസ വന്നു. ഞങ്ങള്‍ നാലു പെരുണ്ടായിരുന്നു ആ ബാച്ചില്‍. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന്റെ ഉള്ളിലേക്കു കാലെടുത്തു വക്കുമ്പോള്‍ ഉറ്റവരെ വേര്‍പെടുന്നതിന്റെ സങ്കടമായിരുന്നില്ല മനസ്സില്‍...എന്തൊക്കെയൊ നേടിയതിന്റെ വെട്ടിപിടിച്ചതിന്റെ ആവേശമായിരുന്നു . മനസ്സില്‍.. അല്ലെങ്കില്‍ കുറച്ചഹങ്കാരമൊ?????? ഈ കഥയുടെ ബാക്കി ഞാന്‍ എഴുതേണ്ട കാര്യം ഇല്ല. അതു ഗള്‍ഫിലുള്ള ഒരോ മനുഷ്യരോടും ചോദിച്ചാല്‍ മതി. ബാക്കി പൂരിപ്പിക്കാന്‍ എന്റെ ഗള്‍ഫ് സുഹ്രുത്തുക്കള്‍ക്കു നല്‍കികൊണ്ടു അവസാനിപ്പിക്കട്ടെ........ ഒരുപാടിഷ്ടത്തോടെ..............
കിട്ടുമെത്രെ.താമസം കമ്പനി ചിലവില്‍. കിഴക്കേതിലെ രമേശന്‍ ചേട്ടന്‍ പരഞ്ഞ അറിവു വച്ചു കൂട്ടി നോക്കി. 800 * 12 =9,600 രൂപ. ഒരു ലക്ഷം കൊടുത്താലെന്താ. ഒരു മാസം ഭക്ഷണവും ബാക്കി ചിലവും കൂട്ടി ആയിരം അല്ലേല്‍ ആയിരത്തി ഒരുന്നൂറു രൂപ ചിലവാകുമായിരിക്കും പിന്നെ ബാക്കി 8,500 രൂപ മാസവും എന്റെ കയîില്‍.ഒരു വര്‍ഷം കൊണ്ടു കൊടുത്ത പൈസ മുതലാക്കാം. പിന്നെ വിസ 3 വര്‍ഷത്തേക്കല്ലെ? ബാക്കി രണ്ടു വര്‍ഷം സമ്പാദിക്കുന്നതില്‍ പകുതി വീട്ടില്‍ അയച്ചാലും എന്റെ കയîില്‍ ഒരു ലക്ഷം രൂപ?? വീട്ടില്‍ ചെന്നു കാര്യം പറഞ്ഞു. എല്ലാര്‍ക്കും സന്തോഷമായി. പെങ്ങളുടെ കല്യാണത്തിനു വേണ്ടി വാങ്ങി വച്ചിരിക്കുന്ന സ്വര്‍ണവും പിന്നെ വീടിന്റെ ആധാരവും കൊ-ഓപ്പെറെറ്റീവ്åബാങ്കില്‍ പണയം വച്ചു ഒരു ലക്ഷം രൂപ ഒപ്പിച്ചു. അതു ഏജെന്റിന്റെ കയîില്‍ കൊടുക്കുമ്പോല്‍ കിഴക്കേതിലെ രമേശന്‍ ചേട്ടന്റെ വീടും, കാറുമൊക്കെ ആയിരുന്നു മനസ്സില്‍. പിന്നത്തെ ആഴ്ച വിസ വന്നു. ഞങ്ങള്‍ നാലു പെരുണ്ടായിരുന്നു ആ ബാച്ചില്‍. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന്റെ ഉള്ളിലേക്കു കാലെടുത്തു വക്കുമ്പോള്‍ ഉറ്റവരെ വേര്‍പെടുന്നതിന്റെ സങ്കടമായിരുന്നില്ല മനസ്സില്‍...എന്തൊക്കെയൊ നേടിയതിന്റെ വെട്ടിപിടിച്ചതിന്റെ ആവേശമായിരുന്നു . മനസ്സില്‍.. അല്ലെങ്കില്‍ കുറച്ചഹങ്കാരമൊ?????? ഈ കഥയുടെ ബാക്കി ഞാന്‍ എഴുതേണ്ട കാര്യം ഇല്ല. അതു ഗള്‍ഫിലുള്ള ഒരോ മനുഷ്യരോടും ചോദിച്ചാല്‍ മതി. ബാക്കി പൂരിപ്പിക്കാന്‍ എന്റെ ഗള്‍ഫ് സുഹ്രുത്തുക്കള്‍ക്കു നല്‍കികൊണ്ടു അവസാനിപ്പിക്കട്ടെ........ ഒരുപാടിഷ്ടത്തോടെ..............
Subscribe to:
Posts (Atom)