Wednesday, April 2, 2008

കനവുകള്‍ (കനലുകല്‍)

കനവുകള്‍ (കനലുകല്‍)
ജെയിന്‍.സി.സി


മഴ പെയ്തു തോര്‍ന്ന നിരത്തിലൂടെ അലക്ഷ്യമായി അവന്‍ നടക്കുകയാണു. അതിനിടയില്‍ കാലില്‍ കിട്ടിയ പെപ്സി കോളയുടെ കാന്‍ കാലു കൊണ്ടു തട്ടിയെറിഞ്ഞു. ലോക മുതലാളിത്തതോടുള്ള അമര്‍ഷം പ്രകടിപ്പിക്ക് യുന്നതു പോലെ. എത്ര നേരം അങ്ങിനെ നടന്നു എന്നറിയില്ല. അപ്പൊഴാണു മുന്‍പില്‍ ഒരു കൂറ്റന്‍ പരസ്യ പലക കണ്ടതു."കേരള ഷോപ്പിങ്ങ് ഫെസ്റ്റിവല്‍" കേരള സര്‍ക്കാരിന്റെ നൂതന സം രംഭം. നേരത്തെ തട്ടിയെറിഞ്ഞ പെപ്സി കോളയുടെ കാന്‍ തന്റെ മുഖത്തു തിരിച്ചു വന്നു കൊണ്ടതു പോലെ അവനു തോന്നി. കേരളത്തിലും ഷോപ്പിങ്ങ് ഫെസ്റ്റിവലൊ? അതൊക്കെ മുതലാളിത്ത രാജ്യങ്ങളില്‍ നടക്കുന്ന പരിപാടിയല്ലെ? ഇവിടെ പ്രഭുദ്ദ കേരളത്തില്‍ ഇങ്ങനെയൊരു മാമാങ്കത്തിന്റെ ആവശ്യകത എന്താണു? പൂത്തു തുടങ്ങിയ പണമെടുത്തു ചിലവിടാനുള്ള അവസരമാണൊ ഇതുകൊണ്ടു ഉദ്ദേശിക്ക്.യുന്നതു? അതോ പുതിയ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിച്ചു കേരളത്തെ ഒരു മുതലാളിത്ത രാജ്യമാക്കാനുള്ള ആദ്യപടിയാണൊ ഇതു? മറ്റുള്ളവരെ അനുകരിക്.യുന്ന ശീലം നമ്മള്‍ കേരളീയര്‍ ഇതുവരെ മാറ്റിയില്ല അല്ലെ? പുറം മൊടിയുള്ള എന്തും നമ്മള്‍ സ്വീകരിക്കും.åപക്ഷേ.... ഓഹൊ ഇതൊക്കെ ചിന്തിക്കാന്‍ ഞാനാരാ. ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചതു കൊണ്ടു ഈ നാടു നന്നാകുമൊ? എനിക്കെന്റെ കാര്യം നോക്കി നടന്നാല്‍ പോരെ? അതിനിപ്പൊ എന്റെ കാര്യം എന്നു പറയാന്‍ എന്താ? ഗ്രാജ്വേഷന്‍åകഴിഞ്ഞു തെണ്ടി നടക്കലല്ലേ എന്റെ പണി? കുറെ ജോലിക്കു അപ്പ്ലെ ചെയ്തു.ഒന്നും തരപ്പെട്ടില്ല. പിന്നെ ചില ജോലികള്‍ കിട്ടി അതു ചെരിയ ശമ്പളവും, പിന്നെ നമ്മുടെ നിലക്കൊക്കെ ചേരാത്തതു കൊണ്ടു പോയില്ല. ഇപ്പൊ പുറത്തേക്കു പോകാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണു.. പുറത്തേക്കെന്നു പറഞ്ഞാല്‍åഗള്‍ഫിലേക്കു. അതാണല്ലൊ നമ്മുടെ അവസാന ആശ്രയം. പക്ഷെ അവിടെയൊക്കെ പണ്ടത്തെ പോലെ മെച്ചമില്ലെന്നാ, കിഴക്കേതിലെ രമേശന്‍ ചേട്ടന്‍ പറഞ്ഞതു. എന്തു മെച്ചമില്ലെന്നാ, ആള്‍ ഗല്‍ഫില്‍ പോയിട്ടു 8 വര്‍ഷതില്‍ നല്ലൊരു വീട്ടില്‍നിന്നു കല്യാണം കഴിച്ചു, ഒരു വലിയ വീടും വച്ചു. ഇപ്പൊ കാറും ഉണ്ടു. ഇതൊക്കെ പിന്നെ വെറുതെ ഉണ്ടായതാണൊ? അവിടെ പോയോരൊക്കെ എന്താണാവൊ ഇങ്ങനെ പറയുന്നതു. പക്ഷെ പോയി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുമ്പോള്‍ സെന്റും പൂശി നല്ല ഷര്‍ട്ടും പാന്റ്സും ഇട്ടു കൂളിങ്ങ് ഗ്ലാസ്സും ഒക്കെ വച്ചു നടക്കാലൊ. അവിടെ അത്ര ബുദ്ദിമുട്ടാണെങ്കില്‍ പിന്നെ എല്ലവാരും അങ്ങോട്ടു പോകണതു എന്തിനാ? ഒരു നാലഞ്ചു കൊല്ലം അവിടെ പോയി നിന്നു കുറച്ചു കാശൊക്കെ ഉണ്ടാക്കി തിരിച്ചു വന്നു നാട്ടില്‍ സെറ്റില്‍ ആവണം. അപ്പൊ പിന്നെ കുഴപ്പം ഇല്ലല്ലൊ? എന്തായാലും ഇറങ്ങി. ആ ഏജെന്റിന്റെ ഒഫീസില്‍ കയറി ഒന്നു അന്വേഷിച്ചിട്ടു പോകാം. കയറി ചെല്ലുമ്പോല്‍ അവിടെ കുറെ ആളുകള്‍ കൂടി നിക്കണുണ്ടു. എന്താണാവൊ കാര്യം. തിക്കി തിരക്കി മുന്‍പിലെത്തി. ഇടക്കിടക്കു വന്നു പോകുന്നതു ഇടക്കിടക്കു വന്നു പോകുന്ന ആളായതു കൊണ്ടു അവിടത്തെ ചേച്ചിക്കു എന്നെ നല്ല പരിചയമാണു. കണ്ടപ്പോഴെ പറഞ്ഞു. "ചെലവു ചെയîണം കേട്ടോ". എനിക്കൊന്നും ആയം മനസ്സിലായില്ല.പിന്നെ അറിഞ്ഞു എന്റെ വിസ ശരിയായിട്ടുണ്ടെന്നു. പക്ഷെ വിസ കയîില്‍ കിട്ടുന്നതിനു മുന്‍പു ഒരു ലക്ഷം രൂപ കൊടുക്കണം.അവിടെ ഓഫീസ് ജോലിയാണെന്നാ പറഞ്ഞതു. അവിടത്തെ രൂപ 800/-
കിട്ടുമെത്രെ.താമസം കമ്പനി ചിലവില്‍. കിഴക്കേതിലെ രമേശന്‍ ചേട്ടന്‍ പരഞ്ഞ അറിവു വച്ചു കൂട്ടി നോക്കി. 800 * 12 =9,600 രൂപ. ഒരു ലക്ഷം കൊടുത്താലെന്താ. ഒരു മാസം ഭക്ഷണവും ബാക്കി ചിലവും കൂട്ടി ആയിരം അല്ലേല്‍ ആയിരത്തി ഒരുന്നൂറു രൂപ ചിലവാകുമായിരിക്കും പിന്നെ ബാക്കി 8,500 രൂപ മാസവും എന്റെ കയîില്‍.ഒരു വര്‍ഷം കൊണ്ടു കൊടുത്ത പൈസ മുതലാക്കാം. പിന്നെ വിസ 3 വര്‍ഷത്തേക്കല്ലെ? ബാക്കി രണ്ടു വര്‍ഷം സമ്പാദിക്കുന്നതില്‍ പകുതി വീട്ടില്‍ അയച്ചാലും എന്റെ കയîില്‍ ഒരു ലക്ഷം രൂപ?? വീട്ടില്‍ ചെന്നു കാര്യം പറഞ്ഞു. എല്ലാര്‍ക്കും സന്തോഷമായി. പെങ്ങളുടെ കല്യാണത്തിനു വേണ്ടി വാങ്ങി വച്ചിരിക്കുന്ന സ്വര്‍ണവും പിന്നെ വീടിന്റെ ആധാരവും കൊ-ഓപ്പെറെറ്റീവ്åബാങ്കില്‍ പണയം വച്ചു ഒരു ലക്ഷം രൂപ ഒപ്പിച്ചു. അതു ഏജെന്റിന്റെ കയîില്‍ കൊടുക്കുമ്പോല്‍ കിഴക്കേതിലെ രമേശന്‍ ചേട്ടന്റെ വീടും, കാറുമൊക്കെ ആയിരുന്നു മനസ്സില്‍. പിന്നത്തെ ആഴ്ച വിസ വന്നു. ഞങ്ങള്‍ നാലു പെരുണ്ടായിരുന്നു ആ ബാച്ചില്‍. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന്റെ ഉള്ളിലേക്കു കാലെടുത്തു വക്കുമ്പോള്‍ ഉറ്റവരെ വേര്‍പെടുന്നതിന്റെ സങ്കടമായിരുന്നില്ല മനസ്സില്‍...എന്തൊക്കെയൊ നേടിയതിന്റെ വെട്ടിപിടിച്ചതിന്റെ ആവേശമായിരുന്നു . മനസ്സില്‍.. അല്ലെങ്കില്‍ കുറച്ചഹങ്കാരമൊ?????? ഈ കഥയുടെ ബാക്കി ഞാന്‍ എഴുതേണ്ട കാര്യം ഇല്ല. അതു ഗള്‍ഫിലുള്ള ഒരോ മനുഷ്യരോടും ചോദിച്ചാല്‍ മതി. ബാക്കി പൂരിപ്പിക്കാന്‍ എന്റെ ഗള്‍ഫ് സുഹ്രുത്തുക്കള്‍ക്കു നല്‍കികൊണ്ടു അവസാനിപ്പിക്കട്ടെ........ ഒരുപാടിഷ്ടത്തോടെ..............

2 comments:

ഭാഷ said...

കനവുകള്‍ (കനലുകല്‍)
ജെയിന്‍.സി.സി
മഴ പെയ്തു തോര്‍ന്ന നിരത്തിലൂടെ അലക്ഷ്യമായി അവന്‍ നടക്കുകയാണു.
അതിനിടയില്‍ കാലില്‍ കിട്ടിയ പെപ്സി കോളയുടെ കാന്‍ കാലു കൊണ്ടു
തട്ടിയെറിഞ്ഞു. ലോക മുതലാളിത്തതോടുള്ള അമര്‍ഷം പ്രകടിപ്പിക്ക് യുന്നതു
പോലെ. എത്ര നേരം അങ്ങിനെ നടന്നു എന്നറിയില്ല. അപ്പൊഴാണു മുന്‍പില്‍
ഒരു കൂറ്റന്‍ പരസ്യ പലക കണ്ടതു."കേരള ഷോപ്പിങ്ങ് ഫെസ്റ്റിവല്‍"
കേരള സര്‍ക്കാരിന്റെ നൂതന സം രംഭം. നേരത്തെ തട്ടിയെറിഞ്ഞ പെപ്സി
കോളയുടെ കാന്‍ തന്റെ മുഖത്തു തിരിച്ചു വന്നു കൊണ്ടതു പോലെ അവനു
തോന്നി. കേരളത്തിലും ഷോപ്പിങ്ങ് ഫെസ്റ്റിവലൊ? അതൊക്കെ മുതലാളിത്ത
രാജ്യങ്ങളില്‍ നടക്കുന്ന പരിപാടിയല്ലെ? ഇവിടെ പ്രഭുദ്ദ കേരളത്തില്‍
ഇങ്ങനെയൊരു മാമാങ്കത്തിന്റെ ആവശ്യകത എന്താണു? പൂത്തു തുടങ്ങിയ
പണമെടുത്തു ചിലവിടാനുള്ള അവസരമാണൊ ഇതുകൊണ്ടു ഉദ്ദേശിക്ക്.യുന്നതു?
അതോ പുതിയ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിച്ചു കേരളത്തെ ഒരു
മുതലാളിത്ത രാജ്യമാക്കാനുള്ള ആദ്യപടിയാണൊ ഇതു? മറ്റുള്ളവരെ
അനുകരിക്.യുന്ന ശീലം നമ്മള്‍ കേരളീയര്‍ ഇതുവരെ മാറ്റിയില്ല അല്ലെ? പുറം
മൊടിയുള്ള എന്തും നമ്മള്‍ സ്വീകരിക്കും.åപക്ഷേ....
ഓഹൊ ഇതൊക്കെ ചിന്തിക്കാന്‍ ഞാനാരാ. ഞാന്‍ ഇങ്ങനെയൊക്കെ
ചിന്തിച്ചതു കൊണ്ടു ഈ നാടു നന്നാകുമൊ? എനിക്കെന്റെ കാര്യം നോക്കി
നടന്നാല്‍ പോരെ? അതിനിപ്പൊ എന്റെ കാര്യം എന്നു പറയാന്‍ എന്താ?
ഗ്രാജ്വേഷന്‍åകഴിഞ്ഞു തെണ്ടി നടക്കലല്ലേ എന്റെ പണി? കുറെ ജോലിക്കു
അപ്പ്ലെ ചെയ്തു.ഒന്നും തരപ്പെട്ടില്ല. പിന്നെ ചില ജോലികള്‍ കിട്ടി അതു ചെരിയ
ശമ്പളവും, പിന്നെ നമ്മുടെ നിലക്കൊക്കെ ചേരാത്തതു കൊണ്ടു പോയില്ല.
ഇപ്പൊ പുറത്തേക്കു പോകാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണു.. പുറത്തേക്കെന്നു
പറഞ്ഞാല്‍åഗള്‍ഫിലേക്കു. അതാണല്ലൊ നമ്മുടെ അവസാന ആശ്രയം. പക്ഷെ
അവിടെയൊക്കെ പണ്ടത്തെ പോലെ മെച്ചമില്ലെന്നാ, കിഴക്കേതിലെ രമേശന്‍
ചേട്ടന്‍ പറഞ്ഞതു. എന്തു മെച്ചമില്ലെന്നാ, ആള്‍ ഗല്‍ഫില്‍ പോയിട്ടു 8
വര്‍ഷതില്‍ നല്ലൊരു വീട്ടില്‍നിന്നു കല്യാണം കഴിച്ചു, ഒരു വലിയ വീടും വച്ചു.
ഇപ്പൊ കാറും ഉണ്ടു. ഇതൊക്കെ പിന്നെ വെറുതെ ഉണ്ടായതാണൊ? അവിടെ
പോയോരൊക്കെ എന്താണാവൊ ഇങ്ങനെ പറയുന്നതു. പക്ഷെ പോയി രണ്ടു
വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുമ്പോള്‍ സെന്റും പൂശി നല്ല ഷര്‍ട്ടും
പാന്റ്സും ഇട്ടു കൂളിങ്ങ് ഗ്ലാസ്സും ഒക്കെ വച്ചു നടക്കാലൊ. അവിടെ അത്ര
ബുദ്ദിമുട്ടാണെങ്കില്‍ പിന്നെ എല്ലവാരും അങ്ങോട്ടു പോകണതു എന്തിനാ? ഒരു
നാലഞ്ചു കൊല്ലം അവിടെ പോയി നിന്നു കുറച്ചു കാശൊക്കെ ഉണ്ടാക്കി
തിരിച്ചു വന്നു നാട്ടില്‍ സെറ്റില്‍ ആവണം. അപ്പൊ പിന്നെ കുഴപ്പം ഇല്ലല്ലൊ?
എന്തായാലും ഇറങ്ങി. ആ ഏജെന്റിന്റെ ഒഫീസില്‍ കയറി ഒന്നു
അന്വേഷിച്ചിട്ടു പോകാം. കയറി ചെല്ലുമ്പോല്‍ അവിടെ കുറെ ആളുകള്‍ കൂടി
നിക്കണുണ്ടു. എന്താണാവൊ കാര്യം. തിക്കി തിരക്കി മുന്‍പിലെത്തി.
ഇടക്കിടക്കു വന്നു പോകുന്നതു ഇടക്കിടക്കു വന്നു പോകുന്ന ആളായതു
കൊണ്ടു അവിടത്തെ ചേച്ചിക്കു എന്നെ നല്ല പരിചയമാണു. കണ്ടപ്പോഴെ
പറഞ്ഞു. "ചെലവു ചെയîണം കേട്ടോ". എനിക്കൊന്നും ആയം
മനസ്സിലായില്ല.പിന്നെ അറിഞ്ഞു എന്റെ വിസ ശരിയായിട്ടുണ്ടെന്നു. പക്ഷെ
വിസ കയîില്‍ കിട്ടുന്നതിനു മുന്‍പു ഒരു ലക്ഷം രൂപ കൊടുക്കണം.അവിടെ
ഓഫീസ് ജോലിയാണെന്നാ പറഞ്ഞതു. അവിടത്തെ രൂപ 800/-

കിട്ടുമെത്രെ.താമസം കമ്പനി ചിലവില്‍. കിഴക്കേതിലെ രമേശന്‍ ചേട്ടന്‍ പരഞ്ഞ
അറിവു വച്ചു കൂട്ടി നോക്കി. 800 * 12 =9,600 രൂപ. ഒരു ലക്ഷം
കൊടുത്താലെന്താ. ഒരു മാസം ഭക്ഷണവും ബാക്കി ചിലവും കൂട്ടി ആയിരം
അല്ലേല്‍ ആയിരത്തി ഒരുന്നൂറു രൂപ ചിലവാകുമായിരിക്കും പിന്നെ ബാക്കി
8,500 രൂപ മാസവും എന്റെ കയîില്‍.ഒരു വര്‍ഷം കൊണ്ടു കൊടുത്ത പൈസ
മുതലാക്കാം. പിന്നെ വിസ 3 വര്‍ഷത്തേക്കല്ലെ? ബാക്കി രണ്ടു വര്‍ഷം
സമ്പാദിക്കുന്നതില്‍ പകുതി വീട്ടില്‍ അയച്ചാലും എന്റെ കയîില്‍ ഒരു ലക്ഷം
രൂപ??
വീട്ടില്‍ ചെന്നു കാര്യം പറഞ്ഞു. എല്ലാര്‍ക്കും സന്തോഷമായി. പെങ്ങളുടെ
കല്യാണത്തിനു വേണ്ടി വാങ്ങി വച്ചിരിക്കുന്ന സ്വര്‍ണവും പിന്നെ വീടിന്റെ
ആധാരവും കൊ-ഓപ്പെറെറ്റീവ്åബാങ്കില്‍ പണയം വച്ചു ഒരു ലക്ഷം രൂപ
ഒപ്പിച്ചു. അതു ഏജെന്റിന്റെ കയîില്‍ കൊടുക്കുമ്പോല്‍ കിഴക്കേതിലെ രമേശന്‍
ചേട്ടന്റെ വീടും, കാറുമൊക്കെ ആയിരുന്നു മനസ്സില്‍. പിന്നത്തെ ആഴ്ച വിസ
വന്നു. ഞങ്ങള്‍ നാലു പെരുണ്ടായിരുന്നു ആ ബാച്ചില്‍. നെടുമ്പാശ്ശേരി
എയര്‍പോര്‍ട്ടിന്റെ ഉള്ളിലേക്കു കാലെടുത്തു വക്കുമ്പോള്‍
ഉറ്റവരെ വേര്‍പെടുന്നതിന്റെ സങ്കടമായിരുന്നില്ല മനസ്സില്‍...എന്തൊക്കെയൊ
നേടിയതിന്റെ വെട്ടിപിടിച്ചതിന്റെ ആവേശമായിരുന്നു . മനസ്സില്‍.. അല്ലെങ്കില്‍
കുറച്ചഹങ്കാരമൊ??????
ഈ കഥയുടെ ബാക്കി ഞാന്‍ എഴുതേണ്ട കാര്യം ഇല്ല. അതു ഗള്‍ഫിലുള്ള
ഒരോ മനുഷ്യരോടും ചോദിച്ചാല്‍ മതി. ബാക്കി
പൂരിപ്പിക്കാന്‍ എന്റെ ഗള്‍ഫ് സുഹ്രുത്തുക്കള്‍ക്കു നല്‍കികൊണ്ടു
അവസാനിപ്പിക്കട്ടെ........
ഒരുപാടിഷ്ടത്തോടെ..............

ബഷീർ said...

ഇപ്പോള്‍ എത്ര ലക്ഷം കടം വീട്ടാനുണ്ട്‌ ?