Monday, May 5, 2008

വൈക്കം മുഹമ്മദ്‌ ബഷീര്‍ കഥാ പുരസ്കാരം പ്രഖാപിച്ചു.




വൈക്കം മുഹമ്മദ്‌ ബഷീര്‍ കഥാ പുരസ്കാരം പ്രഖാപിച്ചു.


ദുബായ്‌ . യു എ ഇ യിലെ പൂര്‍വ്വ കലാലയ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മികച്ച കഥാകൃത്തിനെ കണ്ടെത്താനായി എം ഇ എസ്‌ പൊന്നാനി കോളേജ്‌ അലുംമിനി യു. എ . ഇ ചാപ്റ്റര്‍ നടത്തിയ വൈക്കം മുഹമ്മദ്‌ ബഷീര്‍ സ്മാരക കഥാപുര സ്കാരങ്ങള്‍ പ്രഖാപിച്ചു.



എം. എച്ച്‌ . സഹീര്‍.


എം എച്ച്‌ സഹീര്‍ ( ടി കെ എം കോളേജ്‌ കൊല്ലം ) എഴുതിയ ' കാഴ്ചയില്‍ പതിയാതെ പോയത്‌ ' എന്ന കഥയാണ്‌ അവാര്‍ഡിന്ന് അര്‍ഹമായത്‌.



കെ എം അബ്ബാസ്‌.


കെ എം അബ്ബാസ്‌ (സര്‍ സയ്യിദ്‌ കോളേജ്‌ തളിപ്പറമ്പ്‌ ) എഴുതിയ ' ഒട്ടകം ',


സാദിഖ്‌ കാവില്‍.

സാദിഖ്‌ കാവില്‍ (കാസര്‍കോട്‌ ഗവണ്മണ്ട്‌ കോളേജ്‌. ) എഴുതിയ ' ഗുമാമ ' എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂണ്‍ രണ്ടാം വാരത്തില്‍ ദുബായില്‍ വെച്ച്‌ നടക്കുന്ന ബഷീര്‍ ജന്മശതാബ്‌ധി ആഘോഷച്ചടങ്ങില്‍ ‌ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ്‌ കമ്മറ്റി കണ്‍വിനര്‍ നാരായണന്‍ വെളിയംകോട്‌ അറിയിച്ചു.

അവാര്‍ഡ്‌ ജേതാവിന്ന് 10001 രൂപയും പ്രശസ്തി പത്രവും നല്‍കും. 7001 , 5001, രൂപയും പ്രശസ്തി പത്രവും ഒന്നും രണ്ടും സമ്മാനാര്‍ഹര്‍ക്ക്‌ ലഭിക്കുക. പ്രശസ്ത കഥാകൃത്തുക്കളായ പി.സുരേന്ദ്രന്, ബഷീര്‍ മേച്ചേരി എന്നിവരാണ്‌ മൂല്യനിര്‍ണ്ണയം നടത്തി പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞടുത്തത്‌.

6 comments:

ഭാഷ said...

ദുബായ്‌ . യു എ ഇ യിലെ പൂര്‍വ്വ കലാലയ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മികച്ച കഥാകൃത്തിനെ കണ്ടെത്താനായി എം ഇ എസ്‌ പൊന്നാനി കോളേജ്‌ അലുംമിനി യു എ ഇ ചാപ്റ്റര്‍ നടത്തിയ ബഷീര്‍ സ്മാരക കഥാപുരസ്കാരങ്ങള്‍ പ്രഖാപിച്ചു.

എം എച്ച്‌ സഹീര്‍ ( ടി കെ എം കോളേജ്‌ കൊല്ലം ) എഴുതിയ ' കാഴ്ചയില്‍ പതിയാതെ പോയത്‌ ' എന്ന കഥയാണ്‌ അവാര്‍ഡിന്ന് അര്‍ഹാമായത്‌.

കെ എം അബ്ബാസ്‌ (സര്‍ സയ്യിദ്‌ കോളേജ്‌ തളിപ്പറമ്പ്‌ ) എഴുതിയ ' ഒട്ടകം ',
സാദിഖ്‌ കാവില്‍ (കാസര്‍കോട്‌ ഗവണ്മണ്ട്‌ കോളേജ്‌. ) എഴുതിയ ' ഗുമാമ ' എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂണ്‍ രണ്ടാം വാരത്തില്‍ ദുബായില്‍ വെച്ച്‌ നടക്കുന്ന ബഷീര്‍ ജന്മശതാബ്‌ധി ആഘോഷച്ചടങ്ങില്‍ ‌ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ്‌ കമ്മറ്റി കണ്‍വിനര്‍ നാരായണന്‍ വെളിയംകോട്‌ അറിയിച്ചു.

അവാര്‍ഡ്‌ ജേതാവിന്ന് 10001 രൂപയും പ്രശസ്തി പത്രവും നല്‍കും. 7001 , 5001 ,രൂപയും പ്രശസ്തി പത്രവും ഒന്നും രണ്ടും സമ്മാനാര്‍ഹര്‍ക്ക്‌ ലഭിക്കുക. പ്രശസ്ത കഥാ കൃത്തുക്കളായ പി സുരേന്ദ്രന്‍ , ബഷീര്‍ മേച്ചേരി എന്നിവരാണ്‌ മൂല്യനിര്‍ണ്ണയം നടത്തി പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞടുത്തത്‌

Anonymous said...

യു എ ഇ യിലെ പൂര്‍വ്വ കലാലയ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മികച്ച കഥാകൃത്തിനെ കണ്ടെത്താനായി എം ഇ എസ്‌ പൊന്നാനി കോളേജ്‌ അലുംമിനി യു എ ഇ ചാപ്റ്റര്‍ നടത്തിയ ബഷീര്‍ സ്മാരക കഥാപുരസ്കാരങ്ങള്‍ പ്രഖാപിച്ചു.

Anonymous said...

ഭാഷ മാഗസിന്റെ ചീഫ്‌ എഡിറ്റര്‍ കണ്‍വീനറായ അവാര്‍ഡ്‌ മാഗസിന്റെ എഡിറ്റര്‍ ഇന്‍ചാര്‍ജിനു തന്നെ കൊടുത്തതു നന്നായി. കഥകള്‍ മൂന്നെണ്ണം മുന്നിലെത്തുമ്പോള്‍ അതില്‍ നിന്നൊരോന്ന്‌ ഒന്നും രണ്ടും മൂന്നും സ്ഥാനത്തു വെക്കാന്‍ പൊന്നാനിക്കാരന്‍ സുരേന്ദ്രന്‍ നിര്‍ബന്ധിതനാണല്ലോ.. രണ്ടും മൂന്നും അവാര്‍ഡുകള്‍ യു എ ഇയിലെ രണ്ടു പ്രമുഖ പത്രങ്ങളിലെ ലേഖകര്‍ക്ക്‌. അങ്ങിനെ വാര്‍ത്തയും ഉറപ്പാക്കി. മാധ്യമം പത്രിത്തിലെ എം സി എ നാസറും എം കെ ജാഫറും കഥയെഴുത്തുകാരാകാത്തതിനാല്‍ രക്ഷപ്പെട്ടു.

കെ പി മുനീര്‍, ദുബൈ

Anonymous said...

SOMTHING WRONG.....!!!!!!!!!!!!!!!!

AK said...

if you can give the link to the winning story please

Narayanan veliancode said...

മുനീര്‍ ,

എല്ലാ കഥകളും ഉടനെ ഭാഷയില്‍ പ്രസിദ്ധികരിക്കും . വായിക്കൂ അതിന്ന് ശേഷം താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിക്കൂ