Friday, September 5, 2008

സ്നേഹ പൂക്കള്‍ കൊണ്ടൊരു ഓണപ്പൂക്കളം

സ്നേഹ പൂക്കള്‍ കൊണ്ടൊരു ഓണപ്പൂക്കളം

പൊന്നിന്‍ ചിങമാസത്തിലെ പൊന്നോണം മലയാളനാട്ടില്‍ മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.
കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും മാനവിക മൂല്യങളും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമ്രിദ്ധിയുടെ കാലം
.ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പ്പറ്റിയുള്ള സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളിമനസ്സുകളില്‍ അത്യാഹ്ലാദമുയര്‍ത്തുന്നുണ്ട്. ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി
ഓണമിന്ന് മാറിക്കഴിഞിരിക്കുന്നു.കാര്‍ഷിക കേരളത്തില്‍ പൊന്നിന്‍ ചിങമാസത്തിലെ പൊന്നോണം ഒട്ടെറെ സവിശേഷതകള്‍ നിറഞതായിരുന്നു.വയലേലകളില്‍ ചോരനിരാക്കി കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യമുഹര്‍ത്തമായിരുന്നു.കള്ളകര്‍ക്കിടക
മാസത്തിലെ വറുതികള്‍ക്കും ദുരിതങള്‍ക്കും ഒടുവില്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന്‍ ചിങമാസം ,കാര്‍ഷിക കേരളത്തില്‍ ഉത്സവത്തിന്റെ നാളുകളായിരുന്നു.എന്നാല്‍ കര്‍ഷന്റെ പത്തായത്തില്‍ ‍ നിറഞിരുന്ന നെല്ലും മനസ്സില്‍
നിറഞിരുന്ന ആഹ്ലാദവും ഇന്ന് എങോ പോയിമറഞിരിക്കുന്നു.പോയകാലത്തിന്റെ മധുരസ്മരണകള്‍ ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നുവിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും
ഓണ സദ്യക്ക് ചുറ്റുവട്ടങലൊരുക്കുവാനുള്ള വിഭവങള്‍ക്കും അയല്‍ നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു.ശാരീരിക അധ്വാനം അപമാനമായികരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു.
എന്തിനും ഏതിന്നും ആരെങ്കിലെയുമൊക്കെ ആശ്രയിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തുപാട്ടിന്റെ നാടന്‍ ശീലുകള്‍കൊണ്ട് നാടിനെ പുളകം‌കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ
നികത്തി കോണ്‍ക്രീറ്റ് സൗധങളും വ്യാപര സമുച്ചയങളും പടുത്തുയറ്‌ത്തിയിരിക്കുന്നു.നമ്മുടെ കുട്ടികള്‍ക്കുപോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.
ഓണക്കാലത്ത് മലയാളനാടിനെ സുന്ദരമാക്കാന്‍ പ്രക്രതിപോലും അതീവശ്രദ്ധയാണ്.പൂത്തുലഞു നില്‍ക്കുന്ന
പൂമരങളും പുല്‍ച്ചെടികളും മലയാളനാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാക്കിയിരുന്നു.മലയാള നാട്ടിലെ മരങളൊക്കെ പൂത്തുലഞ് വര്‍ണ്ണഭംഗി ചൊരിയുമ്പോള്‍ കുരുന്നു മനസ്സുകളില്‍ ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു
.പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള്‍ നാടിന്റെ മനോഹാരിതയായിരുന്നു.എന്നാലിന്ന് കുട്ടികളുടെ മനസ്സില്‍ നിന്നുപോലും അത്തരം ആവേശം പടിയിറങിയിരിക്കുന്നുഗ്രമാന്തരങളില്‍ പോലും
പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല.ഓണപ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള്‍ ഇന്ന് എവിടെയോ പോയിമറഞിരിക്കുന്നു.പ്രജാവത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി
നാടുഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന്‍ മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ച്രിക്കുന്നു.കാലം കഴിയുംതോറും ഓണത്തിന്റെ
ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഓണം ഇന്ന് വെറും വ്യാപരോത്സവം മാത്രമായി അധഃപതിച്ചിരിക്കുന്നു.ഓണനാടും ആകെ മാ റിയിരിക്കുന്നു.കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും മാത്രമുള്ള
നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു.വന്ചനയും കാപട്യവും സമൂഹത്തിന്റെ മുഖമുദ്രയായിമാറിയിരിക്കുന്നു.എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങളും സാധാരണക്കാരന്റെ
ജീവിതത്തില്‍ നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു .സര്‍ക്കാറിന്റെ സഹായമില്ലെങ്കില്‍ ഓണമില്ലായെന്ന അവസ്ഥയാണിന്ന്.സമത്വഭാവനയും സഹോദര്യചിന്തയും നഷ്ടപ്പെട്ട സമൂഹത്തല്‍ വിദ്വോഷവും പകയും അക്രമങളും നിത്യസമ്ഭവമായി മാറിയിരിക്കുന്നു.കാണം
വിറ്റും ഓണം ഉണ്ണുകയെന്നത്പതിവാക്കിയ മലയാളിയിന്ന് കടം വാങിച്ചും ആര്‍ഭാടങളും പൊങ്ച്ചങളും കാട്ടാന്‍ ഒരുങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില്‍ അഭയം തേടുകയാണ്.വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും
ആത്മഹത്യ നിരക്കില്‍ കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നുവേണ്ടി എന്തുക്രൂരതയും ചെയ്യാന്‍ മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞിരിക്കുന്നു.ദിനം പ്രതി നാട്ടില്‍ നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങള്‍
ഏതൊരു കഠിന ഹ്ര്ദയന്റെയും മനസ്സ് അലിയിക്കുന്നതാണ്.വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുന്ന മക്കള്‍ ,ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി
പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല്‍ ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ , മക്കളെ ആറ്റിലും കിണറ്റിലും എറിഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര്‍ ,സ്വന്തം ചോ രയില്‍
പിറന്ന പെണ്‍മക്കളെപ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്‍,പിഞ്ചുകുഞുങളെ പോലും ലൈഗിക പിഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യമൃഗങള്‍, കടക്കെണിയില്‍ നിന്ന് രക്ഷതേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്,
ദിനം പ്രതി എത്രയെത്ര ക്രൂരകൃത്യങളാണ്‍ നമ്മുടെ നാട്ടില്‍ നടമാടുന്നത്. നിസ്സഹയരായ മനുഷ്യരുടെ ദീനരോദനങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്‍‌.. എന്ന്മെന്നും ശാന്തിയും സമധാനവും നടമാടിയിരുന്ന നമ്മുടെ
നാടിന്ന് ഗുണ്ടാക്രിമിനല്‍ മാഫിയയുടെ വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു‍‌ഇതിനെല്ലാം അറിതിവരുത്താന്‍ എന്നെങ്കിലും നമുക്ക് കഴിയുമോ?. നാമെല്ലാം പാടിപുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒരുമയോടെ കഴിഞിരുന്ന, ആ നന്മ നിറഞ
മാവേലിനാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?മനുഷ്യമനസ്സുകളില്‍ നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും പടിയിറങുമ്പോള്‍ നമ്മള്‍ പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങള്‍ പോലും തകര്‍ന്നുകൊണ്ടിരിക്കുകയാണ്
. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മനുഷ്യമനസ്സുകളില്‍ സ്നേഹവും സഹോദര്യവും ഉണര്‍ത്താനും നന്മ നിറഞ നിറഞ നല്ലൊരു പുന്ചിരി വിടരാന്‍ കൊതിക്കുന്നവരെങ്കിലും ആകാം നമുക്ക്.സ്നേഹപൂക്കള്‍ മനസ്സുകളിലേക്ക് കൈമാറി
ഹൃദയബന്ധങള്‍ തമ്മില്‍ തീറ്ക്കുന്ന ഒരു സ്നേഹപൂക്കളമൊരുക്കാം നമുക്ക്.
Narayanan veliancode,
Dubai.0097150657958

8 comments:

ഭാഷ said...

സ്നേഹ പൂക്കള്‍ കൊണ്ടൊരു ഓണപ്പൂക്കളം
Narayanan veliancode,Dubai.0097150657958



പൊന്നിന്‍ ചിങമാസത്തിലെ പൊന്നോണം മലയാളനാട്ടില്‍ മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.
കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും മാനവിക മൂല്യങളും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമ്രിദ്ധിയുടെ കാലം .ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പ്പറ്റിയുള്ള സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളിമനസ്സുകളില്‍ അത്യാഹ്ലാദമുയര്‍ത്തുന്നുണ്ട്. ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണമിന്ന് മാറിക്കഴിഞിരിക്കുന്നു.

കാര്‍ഷിക കേരളത്തില്‍ പൊന്നിന്‍ ചിങമാസത്തിലെ പൊന്നോണം ഒട്ടെറെ സവിശേഷതകള്‍ നിറഞതായിരുന്നു.വയലേലകളില്‍ ചോരനിരാക്കി കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യമുഹര്‍ത്തമായിരുന്നു.കള്ളകര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങള്‍ക്കും ഒടുവില്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന്‍ ചിങമാസം ,കാര്‍ഷിക കേരളത്തില്‍ ഉത്സവത്തിന്റെ നാളുകളായിരുന്നു.എന്നാല്‍ കര്‍ഷന്റെ പത്തായത്തില്‍ ‍ നിറഞിരുന്ന നെല്ലും മനസ്സില്‍ നിറഞിരുന്ന ആഹ്ലാദവും ഇന്ന് എങോ പോയിമറഞിരിക്കുന്നു.പോയകാലത്തിന്റെ മധുരസ്മരണകള്‍ ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നു

വിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങലൊരുക്കുവാനുള്ള വിഭവങള്‍ക്കും അയല്‍ നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു.ശാരീരിക അധ്വാനം അപമാനമായികരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു.എന്തിനും ഏതിന്നും ആരെങ്കിലെയുമൊക്കെ ആശ്രയിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തുപാട്ടിന്റെ നാടന്‍ ശീലുകള്‍കൊണ്ട് നാടിനെ പുളകം‌കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങളും വ്യാപര സമുച്ചയങളും പടുത്തുയറ്‌ത്തിയിരിക്കുന്നു.
നമ്മുടെ കുട്ടികള്‍ക്കുപോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.

ഓണക്കാലത്ത് മലയാളനാടിനെ സുന്ദരമാക്കാന്‍ പ്രക്രതിപോലും അതീവശ്രദ്ധയാണ്.പൂത്തുലഞു നില്‍ക്കുന്ന പൂമരങളും പുല്‍ച്ചെടികളും മലയാളനാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാക്കിയിരുന്നു.മലയാള നാട്ടിലെ മരങളൊക്കെ പൂത്തുലഞ് വര്‍ണ്ണഭംഗി ചൊരിയുമ്പോള്‍ കുരുന്നു മനസ്സുകളില്‍ ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു.പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള്‍ നാടിന്റെ മനോഹാരിതയായിരുന്നു.എന്നാലിന്ന് കുട്ടികളുടെ മനസ്സില്‍ നിന്നുപോലും അത്തരം ആവേശം പടിയിറങിയിരിക്കുന്നു
ഗ്രമാന്തരങളില്‍ പോലും പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല.ഓണപ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള്‍ ഇന്ന് എവിടെയോ പോയിമറഞിരിക്കുന്നു.പ്രജാവത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടുഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന്‍ മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ച്രിക്കുന്നു.
കാലം കഴിയുംതോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഓണം ഇന്ന് വെറും വ്യാപരോത്സവം മാത്രമായി അധഃപതിച്ചിരിക്കുന്നു.ഓണനാടും ആകെ മാ റിയിരിക്കുന്നു.കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു.വന്ചനയും കാപട്യവും സമൂഹത്തിന്റെ മുഖമുദ്രയായിമാറിയിരിക്കുന്നു.എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങളും സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു .സര്‍ക്കാറിന്റെ സഹായമില്ലെങ്കില്‍ ഓണമില്ലായെന്ന അവസ്ഥയാണിന്ന്.
സമത്വഭാവനയും സഹോദര്യചിന്തയും നഷ്ടപ്പെട്ട സമൂഹത്തല്‍ വിദ്വോഷവും പകയും അക്രമങളും നിത്യസമ്ഭവമായി മാറിയിരിക്കുന്നു.കാണം വിറ്റും ഓണം ഉണ്ണുകയെന്നത്പതിവാക്കിയ മലയാളിയിന്ന് കടം വാങിച്ചും ആര്‍ഭാടങളും പൊങ്ച്ചങളും കാട്ടാന്‍ ഒരുങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില്‍ അഭയം തേടുകയാണ്.
വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില്‍ കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നുവേണ്ടി എന്തുക്രൂരതയും ചെയ്യാന്‍ മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞിരിക്കുന്നു.ദിനം പ്രതി നാട്ടില്‍ നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങള്‍ ഏതൊരു കഠിന ഹ്ര്ദയന്റെയും മനസ്സ് അലിയിക്കുന്നതാണ്.വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുന്ന മക്കള്‍ ,ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല്‍ ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ , മക്കളെ ആറ്റിലും കിണറ്റിലും എറിഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര്‍ ,സ്വന്തം ചോ രയില്‍ പിറന്ന പെണ്‍മക്കളെപ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്‍,പിഞ്ചുകുഞുങളെ പോലും ലൈഗിക പിഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യമൃഗങള്‍, കടക്കെണിയില്‍ നിന്ന് രക്ഷതേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്, ദിനം പ്രതി എത്രയെത്ര ക്രൂരകൃത്യങളാണ്‍ നമ്മുടെ നാട്ടില്‍ നടമാടുന്നത്. നിസ്സഹയരായ മനുഷ്യരുടെ ദീനരോദനങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്‍‌.. എന്ന്മെന്നും ശാന്തിയും സമധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാക്രിമിനല്‍ മാഫിയയുടെ വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു‍‌
ഇതിനെല്ലാം അറിതിവരുത്താന്‍ എന്നെങ്കിലും നമുക്ക് കഴിയുമോ?. നാമെല്ലാം പാടിപുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒരുമയോടെ കഴിഞിരുന്ന, ആ നന്മ നിറഞ മാവേലിനാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?
മനുഷ്യമനസ്സുകളില്‍ നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും പടിയിറങുമ്പോള്‍ നമ്മള്‍ പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങള്‍ പോലും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മനുഷ്യമനസ്സുകളില്‍ സ്നേഹവും സഹോദര്യവും ഉണര്‍ത്താനും നന്മ നിറഞ നിറഞ നല്ലൊരു പുന്ചിരി വിടരാന്‍ കൊതിക്കുന്നവരെങ്കിലും ആകാം നമുക്ക്.സ്നേഹപൂക്കള്‍ മനസ്സുകളിലേക്ക് കൈമാറി ഹൃദയബന്ധങള്‍ തമ്മില്‍ തീറ്ക്കുന്ന ഒരു സ്നേഹപൂക്കളമൊരുക്കാം നമുക്ക്.

smitha adharsh said...

പഴയ ഓണമൊക്കെ ഇനി ഓര്‍മകളില്‍ മാത്രം അല്ലെ?
ഓണാശംസകള്‍..

ബിന്ദു കെ പി said...

അതെ, ഇനിയൊരു സ്നേഹപ്പൂക്കളമൊരുക്കാം നമുക്ക്..

ഓണാശംസകള്‍..

മാണിക്യം said...

എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍.
ഈ ഓണക്കാലത്തിന്റെ എല്ലാ സമൃദ്ധിയും,
സന്തോഷവും നേര്‍ന്നുകൊണ്ട്‌ ...
ഒരു ഓണം കൂടി ....

siva // ശിവ said...

സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഒരു ഓണക്കാലം ഞാന്‍ ആശംസിക്കുന്നു...

Malayali Peringode said...

ഓണത്തിന്റെ ഓര്‍മാശംസകള്‍...

ഓര്‍മകളുടെ പ്രതിനിധിയായ്
പിന്നെയും ഒരോണം....

പണ്ടെങ്ങോ
ഒരു മുക്കുറ്റിയും, തുമ്പയും
ഓര്‍മകളില്‍ നട്ടതിനാല്‍
ഓരോ ഓണത്തിനും
ചെറുതെങ്കിലും
ഹൃദയത്തിലൊരു
പൂക്കളമിടാന്‍ എനിക്കു കഴിഞ്ഞു...
ചത്തസത്യം നടുവില്‍കമഴ്ത്തി,
ജീര്‍ണിച്ച സമത്വം ചുറ്റിലും‌പരത്തി,
പൊള്ളും പൊളിയും ഇതളടര്‍ത്തി
ഇടയില്‍ വിതറിയിട്ടപ്പോള്‍
എന്റെ പൂക്കളം പൂര്‍ണം....!

ആരും കാണുന്നില്ലെന്നുറപ്പുവരുത്തി
ചേര്‍ച്ചയില്ലാത്ത മുക്കുറ്റിയും, തുമ്പയും
മണ്ണിട്ടുമൂടിയപ്പോള്‍ തീര്‍ത്തും സംതൃപ്തി....!!
ആര്‍പ്പോ.... ഇര്‍‌റോ...ഇര്‍‌റോ...ഇര്‍‌റോ.....!!!

എല്ലാ’മലയാളി’കള്‍ക്കും....
....ഓണാശംസകള്‍!! :)

sv said...

ഓണാശംസകള്‍..

വേണു venu said...

ഓണാശംസകള്‍.!