Thursday, December 13, 2007

ബഷീര്‍ സ്മാരക കഥാപുരസ്ക്കാരം, രചനകള്‍ ക്ഷണിക്കുന്നു.

ബഷീര്‍ സ്മാരക കഥാപുരസ്ക്കാരം, രചനകള്‍ ക്ഷണിക്കുന്നു.

വൈക്കം മുഹമ്മദ്‌ ബഷീര്‍ സ്മാരക പുരസ്ക്കാരവും 10001 ( പതിനായിരത്തിയൊന്ന്) രൂപയും സമ്മാനമായി നല്‍കുന്നതായിരിക്കുമെന്ന് ജനറല്‍ സിക്രട്ടറി മസ്‌ഹര്‍ അറിയിച്ചു. രണ്ടും മൂന്നും സമ്മാനാര്‍ഹര്‍ക്ക്‌ 7000 രൂപയും 5000 രൂപയും സര്‍ട്ടിഫിക്കറ്റും യഥാക്രം നല്‍കുന്നതായിരിക്കും. രചനകള്‍

നാരായണന്‍ വെളിയംകോട്‌, ബഷിര്‍ മെമ്മോറിയല്‍ ചെറുകഥ അവാര്‍ഡ്‌ കമ്മിറ്റി, പോസ്റ്റ്‌ ബോക്സ്‌ നമ്പര്‍. 98254. ദുബായ്‌ . u a e .

എന്ന വിലാസത്തില്‍ ജനവരി 15 നകം ലഭിച്ചിരിക്കണം.മുന്‍പ്‌ പ്രസിദ്ധികരിച്ച ചെറുകഥകള്‍ മത്സരത്തിന്ന് അയക്കാന്‍ പാടുള്ളതല്ല.മത്സരത്തിന്ന് ലഭിക്കുന്ന മികച്ച 10 കഥകള്‍ തിരെഞ്ഞെടുത്ത്‌ കഥാസമാഹാരവും പുറത്തിറക്കുന്നതാണ്‌.കേരളത്തിലെ മികച്ച എഴുത്തുകാര്‍ അടങ്ങുന്ന ജഡ്‌ജിംഗ്‌ കമ്മറ്റിയായിരിക്കും കഥകള്‍ പരിശോധിക്കുക. 2008 ജനവരി അവസാന വാരത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുന്നതായിരിക്കും

6 comments:

ഭാഷ said...

ബഷീര്‍ സ്മാരക കഥാപുരസ്ക്കാരം, രചനകള്‍ ക്ഷണിക്കുന്നു.

ദുബായ്‌ : കേരളത്തിലെ കലാലയങ്ങളില്‍ പഠിച്ച യു ഏ ഇ യിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്ന് മികച്ച കഥാകൃത്തിനെ കണ്ടെത്താനായി ഇന്റര്‍ കോളേജിയറ്റ്‌ കഥാ മത്സരം സംഘടിപ്പിക്കുന്നു. എം ഇ എസ്‌ പൊന്നാനി കോളേജ്‌ യു എ ഇ ചാപ്റ്ററാണ്‌ സംഘാടകര്‍.മികച്ച കഥാകൃത്തിന്ന് വൈക്കം മുഹമ്മദ്‌ ബഷീര്‍ സ്മാരക പുരസ്ക്കാരവും 10001 ( പതിനായിരത്തിയൊന്ന്) രൂപയും സമ്മാനമായി നല്‍കുന്നതായിരിക്കുമെന്ന് ജനറല്‍ സിക്രട്ടറി മസ്‌ഹര്‍ അറിയിച്ചു. രണ്ടും മൂന്നും സമ്മാനാര്‍ഹര്‍ക്ക്‌ 7000 രൂപയും 5000 രൂപയും സര്‍ട്ടിഫിക്കറ്റും യഥാക്രം നല്‍കുന്നതായിരിക്കും.കോളേജ്‌ അലുംനി പ്രസിഡണ്ടിന്റെ സാക്ഷ്യപത്രത്തോടൊപ്പമുള്ള രചനകള്‍ നാരായണന്‍ വെളിയംകോട്‌,ബഷിര്‍ മെമ്മോറിയല്‍ ചെറുകഥ അവാര്‍ഡ്‌ കമ്മിറ്റി,പോസ്റ്റ്‌ ബോക്സ്‌ നമ്പര്‍. 98254. ദുബായ്‌ . u a e .എന്ന വിലാസത്തില്‍ ജനവരി 15 നകം ലഭിച്ചിരിക്കണം.മുന്‍പ്‌ പ്രസിദ്ധികരിച്ച ചെറുകഥകള്‍ മത്സരത്തിന്ന് അയക്കാന്‍ പാടുള്ളതല്ല.

മത്സരത്തിന്ന് ലഭിക്കുന്ന മികച്ച 10 കഥകള്‍ തിരെഞ്ഞെടുത്ത്‌ കഥാസമാഹാരവും പുറത്തിറക്കുന്നതാണ്‌.കേരളത്തിലെ മികച്ച എഴുത്തുകാര്‍ അടങ്ങുന്ന ജഡ്‌ജിംഗ്‌ കമ്മറ്റിയായിരിക്കും കഥകള്‍ പരിശോധിക്കുക. 2008 ജനവരി അവസാന വാരത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുന്നതായിരിക്കും

simy nazareth said...

ഞാന്‍ കേരളത്തിലെ കലാലയത്തില്‍ (ടി.കെ.എം. എഞ്ജിനിയറിങ്ങ് കോളെജ്, കൊല്ലം) പഠിച്ച യു.എ.ഇ-ഇല്‍ ഉള്ള പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്. രചനകള്‍ അയയ്ക്കണമെന്നുണ്ട്. പക്ഷേ ഒരു അലൂംനി മീറ്റിങ്ങിനും പോയിട്ടില്ല. അലൂംനി പ്രസിഡന്റ് ആരെന്ന് അറിയില്ല.

1) സാക്ഷ്യപത്രം വേണമെന്നു നിര്‍ബന്ധം ആണോ? അതിനു പകരം യു.എ.ഇ. ഇല്‍ ജോലിചെയ്യുന്നു എന്ന രേഖകള്‍ വല്ലതും മതിയാവുമോ? കോളെജിലെ ഡിഗ്രീ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും വേണമെങ്കില്‍ അയയ്ക്കാം.

2) രചനകള്‍ അയയ്ക്കാന്‍ ഏതെങ്കിലും ഇ മെയില്‍ വിലാസം ഉണ്ടോ?

സ്നേഹത്തോടെ,
സിമി.

ഏറനാടന്‍ said...

എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

നാടോടി said...

ആശംസകള്‍

Anonymous said...

കോളേജ് അലുംമിനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാത്തവര്‍ക്കും പങ്കെടുക്കാം .ഏത് കോളേജില്‍ ഏതുകൊല്ലത്തില്‍ പഠിച്ചിരുന്നുവെന്ന് രേഖപ്പെടുത്തിയാല്‍ മതി

എം.എച്ച്.സഹീര്‍ said...

Tittle Prob. shariyakkittundu